1 GBP = 127.77
breaking news

അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം; നാൽപതിനായിരം രൂപ വരെ വാഗ്ദാനം, വിവാഹിതരും അവിവാഹിതരും അണ്ഡ ദാതാക്കൾ

അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം; നാൽപതിനായിരം രൂപ വരെ വാഗ്ദാനം, വിവാഹിതരും അവിവാഹിതരും അണ്ഡ ദാതാക്കൾ

നിയമവിരുദ്ധ വാടക ഗർഭധാരണത്തിന് സമാനമായി അണ്ഡം വിൽപന നടത്തുന്ന സംഘവും കേരളത്തിൽ സജീവം. അണ്ഡം നൽകിയാൽ നാൽപതിനായിരം രൂപ വാഗ്ദാനം ചെയ്തെന്ന് വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്ത് വെളിപ്പെടുത്തി. വിവാഹിതരും അവിവാഹിതരും അണ്ഡ ദാതാക്കളാണ്.

ഗർഭപാത്രം വാടകയ്ക്ക് നൽകി പ്രസവിച്ചാൽ 6 ലക്ഷം രൂപ നൽകും. ഇന്നലെ പുറത്തുവിട്ടത് ഇരയായി എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ താമസിക്കുന്ന യുവതിയുടെ സുഹൃത്തിൻറെ വാക്കുകളായിരുന്നു. ഇതേ ഏജൻറ്മാർ തന്നെ സ്ത്രീകളുടെ അണ്ഡത്തിനും വിലയിടുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ.

അണ്ഡം നൽകിയാൽ 40,000 രൂപ വരെ ലഭിക്കും. രണ്ടോ മൂന്നോ ദിവസം മാത്രം മാറ്റിവച്ചാൽ മതി. മറ്റ് റിസ്ക്കുകൾ ഒന്നുമില്ല. ഇങ്ങനെ അണ്ഡം ദാനം ചെയ്യാൻ വരുന്ന യുവതികളും എറണാകുളത്തെ ഹോസ്റ്റൽ എന്ന് ഏജന്റുമാർ പേരിട്ടിരിക്കുന്ന രഹസ്യ കേന്ദ്രത്തിൽ വന്നിറങ്ങാറുണ്ട് എന്നാണ് യുവതിയുടെ സുഹൃത്ത് പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more