1 GBP = 127.99
breaking news

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: ഇ ഡി അന്വേഷണം തുടരാം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: ഇ ഡി അന്വേഷണം തുടരാം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരും. അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഇന്ന് സ്റ്റേ ഇല്ല. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് കാട്ടി സിഎംആര്‍എല്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സിഎംആര്‍എലും എക്‌സാലോജികും തിരിച്ചടി നേരിട്ടിരിക്കുന്നത്

കഴിഞ്ഞ ദിവസം വീണ ടി താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് ഇ ഡി വാദങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇ ഡിയുടെ അധികാര പരിധിയുമായി ബന്ധപ്പെട്ട ചില വാദമുഖങ്ങളാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്. തെളിവുകളില്ലാതെ ഇ ഡി മുന്നോട്ടുപോകുന്നുവെന്നായിരുന്നു മുമ്പ് സിഎംആര്‍എല്‍ വാദിച്ചിരുന്നത്. വീണാ ടിയ്ക്ക് എതിരെ ഉള്‍പ്പെടെ ശക്തമായ തെളിവുണ്ടെന്നാണ് ഇപ്പോള്‍ ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഉള്‍പ്പെടെയാണ് ഇ ഡി കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് ഉള്‍പ്പെടെയുള്ള 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത്. എന്നാല്‍ നീതി നിഷേധം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും അവര്‍ എത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്തതിലും കേസ് നടക്കുകയാണ്. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം. കുറ്റപത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ നല്‍കി പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് പോലീസ് ശ്രമിക്കുന്നത്. ഇന്നലെ അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍ 26 പേരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more