1 GBP = 127.74
breaking news

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ. കേസില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു. മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നു – എന്നെല്ലാമാണ് സുപ്രീംകോടതിയുടെ ചോദ്യം.ഹ്രസ്വകാലത്തേക്ക് നടത്തിയ 60 ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.അടുത്തമാസം നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്ക് മുന്നോടിയായി അവലോകന യോഗങ്ങള്‍ ചേരുന്നുണ്ടെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. കേസില്‍ വിശദമായ സത്യവാങ്മൂലം 6 ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു.യുപിഎസ്‌സി അടക്കം കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് എന്‍ടിഎ പാഠങ്ങള്‍ ഉള്‍കൊള്ളണം എന്നും കോടതി വാക്കാല്‍ പറഞ്ഞു. അതിനിടെ നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ ഡിടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കും. സൗജന്യ യാത്രയ്ക്കായി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more