1 GBP = 127.03
breaking news

സിജെപി അക്കൗണ്ട് പൂട്ടിയതിന് പിന്നില്‍ സുരക്ഷാ ആശങ്ക; നീക്കം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് സൂചന; സിജെപി സ്ഥാപകന് വധഭീഷണി

സിജെപി അക്കൗണ്ട് പൂട്ടിയതിന് പിന്നില്‍ സുരക്ഷാ ആശങ്ക; നീക്കം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് സൂചന; സിജെപി സ്ഥാപകന് വധഭീഷണി

കോക്രോച്ച് ജനത പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പൂട്ടിയത് സുരക്ഷാ ആശങ്കയെ തുടര്‍ന്ന് . ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെ അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് വധഭീഷണി സന്ദേശം ലഭിച്ചു. അക്കൗണ്ട് പൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹസിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് ഹാന്‍ഡില്‍ പൂട്ടിയത്. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ട് സെക്ഷന്‍ 69 അ അനുസരിച്ചാണ് നടപടി. അതിനിടെ തനിക്ക് വധഭീഷണി ലഭിച്ചതായി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ആരോപിച്ചു. പണം വാങ്ങി അക്കൗണ്ട് പൂട്ടണമെന്നും അല്ലെങ്കില്‍ അമേരിക്കയില്‍ ആണെങ്കിലും വധിക്കുമെന്ന ഭിഷണി സന്ദേശം അഭിജിത് ദീപ്‌കെ എക്‌സ് ഹാന്‍ഡില്‍ ഷെയര്‍ ചെയ്തു.

സിജെപിയോടുള്ള സമീപനം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്താമാക്കി.അഭിപ്രായപ്രകടനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പുകയുന്ന ജനരോക്ഷമെന്ന് ഡോ. ശശി ശശി തരൂര്‍ എംപിയും പ്രതികരിച്ചു.

കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്നാലെ ഓഗി ജനതാ പാര്‍ട്ടി അഥവാ ഒജെപി എന്ന പുതിയൊരു പാര്‍ട്ടി കൂടി സോഷ്യല്‍ മീഡിയയില്‍ രൂപമെടുത്തിരിക്കയാണ്. പാറ്റകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.അഭിജീത് ദിപ്‌കെയ്ക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് ഓഗി ജനതാ പാര്‍ട്ടിയുടെ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more