1 GBP = 129.41
breaking news

ലൂട്ടൻ സെന്റ് ജോർജ് മിഷനിൽ തിരുനാൾ ആഘോഷിച്ചു; അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ഹൃദ്യമായ സ്വീകരണം.

ലൂട്ടൻ സെന്റ് ജോർജ് മിഷനിൽ തിരുനാൾ ആഘോഷിച്ചു; അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ഹൃദ്യമായ സ്വീകരണം.

അരുൺ വർഗ്ഗീസ്

യുകെ: ലൂട്ടൻ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മതിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പ്–യുകെ റീജിയന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് മിഷന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

മെയ് 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മിഷനിലെത്തിയ അഭിവന്ദ്യ പിതാവിനെ ഹോളി ഗോസ്സ് കത്തോലിക്കാ ഇടവക വികാരി മോൺസിഞ്ഞോർ കെവിൻ മക്ഗിന്നെൽ, മിഷൻ വികാരി ഫാ.ചെറിയാൻ കോട്ടയിൽ,  മിഷൻ ഭാരവാഹികളും വിശ്വാസികളും ചേർന്ന് ഔപചാരികമായി സ്വീകരിച്ചു. തുടർന്ന് നടന്ന തിരുനാൾ വിശുദ്ധ കുർബാനയ്ക്കും ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ, യുകെ–യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററായി ചുമതലയേറ്റ അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസിന് ലൂട്ടൻ ഇടവകയുടെ ആദരവും സ്നേഹോപഹാരവും സമർപ്പിച്ചു. ലൂട്ടനിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മലങ്കര കത്തോലിക്കാ വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിച്ചു.

മിഷൻ ട്രസ്റ്റി ബൈജു ജോൺ, സെക്രട്ടറി ടിനു കുര്യാക്കോസ്, നാഷണൽ കൗൺസിൽ അംഗം സോണി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

2012-ൽ ലൂട്ടൻ ഹോളി ഗോസ്റ്റ് ചർച്ചിൽ (Holy Ghost Church) ആരംഭിച്ച ഈ മിഷൻ, ഇന്ന് യുകെയിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിശുദ്ധ കുർബാനയും മറ്റ് ആരാധനാ ശുശ്രൂഷകളും സൺഡേ സ്കൂൾ ക്ലാസ്സുകളും നടക്കുന്നു. ലൂട്ടനിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികൾ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നു.

തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സ്നേഹവിരുന്നോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്. വിശ്വാസികളുടെ പ്രാർഥനാനിർഭരമായ സാന്നിധ്യം ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് കൂടുതൽ ആത്മീയമഹിമ പകർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more