1 GBP = 129.29
breaking news

എസ്‌ഐആര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് റേഷനും ക്ഷേമപെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ല; തീരുമാനമെടുക്കാന്‍ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍

എസ്‌ഐആര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് റേഷനും ക്ഷേമപെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ല; തീരുമാനമെടുക്കാന്‍ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍

എസ്‌ഐആര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ബിഹാര്‍, ബംഗാള്‍ സര്‍ക്കാരുകള്‍. സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍, റേഷന്‍ തുടങ്ങിയ നല്‍കില്ല. ഇന്ത്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കുന്നത് എന്തിനെന്ന് ബംഗാള്‍ മന്ത്രി അഗ്‌നിമിത്ര പോള്‍ ചോദിച്ചു

എസ്‌ഐആറിന് പിന്നാലെ, വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എതിരെ നടപടികള്‍ ശക്തമാക്കുകയാണ് ബംഗാള്‍ ബിഹാര്‍ സര്‍ക്കാരുകള്‍.റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചു.സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ എന്നിവ നിന്ന് പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് നല്‍കില്ല.ബംഗാളിലെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ കര്‍ശന നിലപാട് വ്യക്തമാക്കിയത്.

എസ്ഐആറില്‍ നിന്ന് പുറത്തായെങ്കിലും ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുന്ന വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് പൗരാവകാശ ലംഘനം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more