കോട്ടയം:1995-ൽ സ്ഥാപിതമായ വേൾഡ് പീസ് മിഷൻ ആത്മീയവും പ്രായോഗികവുമായ നവീകരണ ശുശ്രൂഷകളിലൂടെ വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തുന്ന സമർപ്പിതമായ ഒരു ആഗോള സുവിശേഷ സംഘടനയായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മീയ ശുശ്രൂഷകൾ നടത്തി വിശ്വാസികളെ ദൈവവുമായി കൂടുതൽ അടുപ്പിക്കുകയും വിശ്വാസജീവിതത്തിലും പ്രാർത്ഥനയിലും സഭാസഹവാസത്തിലും വളരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു.
വിശ്വാസം ശ്വാസം പോലെ അനിവാര്യമാണെന്ന സന്ദേശം മുൻനിർത്തി ആഴത്തിലുള്ള ബൈബിൾ പഠനങ്ങളിലൂടെ വിശുദ്ധവചനത്തിന്റെ സത്യങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിശ്വാസികളെ പരിശീലിപ്പിക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം. യുവജനങ്ങളിൽ ആത്മീയ ഉണർവ് സൃഷ്ടിക്കുക, കുടുംബ പ്രാർത്ഥനയും ക്രൈസ്തവ മൂല്യങ്ങളും ശക്തിപ്പെടുത്തുക, യേശുക്രിസ്തുവിന്റെ മനസ്സും സ്വഭാവവും ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന വിശ്വാസികളായി സമൂഹത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുക എന്നിവയും പ്രവർത്തനങ്ങളുടെ ഭാഗമാണ്.
കഴിഞ്ഞ ഇരുപത് വർഷമായി അമേരിക്കയിലെ വിവിധ സഭകളിൽ സംഘടിപ്പിച്ചു വരുന്ന വചനപ്രഘോഷണ ശുശ്രൂഷകൾ നിരവധി വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ നവോത്ഥാനാനുഭവമായി മാറിയിട്ടുണ്ട്. ഈ വർഷവും വിവിധ സഭകളിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നതിനാൽ 2026 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയ ങ്ങളിൽ ആത്മീയ ശുശ്രൂഷകൾ നടത്തുമെന്ന് ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു.
ബൈബിൾ കൺവെൻഷൻ, ഫാമിലി റിട്രീറ്റ്, യൂത്ത് കൺവെൻഷൻ, സീനിയർ സിറ്റിസൺസ് സെമിനാർ, ദേവാലയ ഗായകസംഘങ്ങളുടെ നേതൃത്വത്തിലുള്ള തിരുവചന സംഗീത പരിശീലനവും മ്യൂസിക് മെഡിറ്റേഷനും,ആത്മീയ നവീകരണ ശുശ്രൂഷകൾ തുടങ്ങിയ പരിപാടികൾ വിവിധ സഭകളിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വേൾഡ് പീസ് മിഷന്റെ ശുശ്രൂഷകൾക്ക് എല്ലാവരുടെയും പ്രാർത്ഥനാപിന്തുണയും സഹകരണവും അഭ്യർഥിക്കുന്നതായി വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു.
click on malayalam character to switch languages