1 GBP = 129.82
breaking news

ലണ്ടനിൽ പ്രഭാത നടത്തത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ചാർട്ടേർഡ് അക്കൗണ്ടന്റായ ജോർജി മാത്യു

ലണ്ടനിൽ പ്രഭാത നടത്തത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ചാർട്ടേർഡ് അക്കൗണ്ടന്റായ ജോർജി മാത്യു

ലണ്ടൻ: ലണ്ടനിൽ പ്രഭാത നടത്തത്തിനിടെ പാർക്കിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. ലണ്ടനിലെ ഹാറോവില്‍ താമസിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ജോര്‍ജി മാത്യു ആണ് ഇന്നലെ പ്രഭാതത്തില്‍ നടക്കാന്‍ ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ചത്. വഴി യാത്രക്കാര്‍ ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലണ്ടനിലും പരിസരപ്രദേശങ്ങളിലും ഏറെ വിപുലമായ സൗഹൃദ വലയമുള്ള ജോര്‍ജി അത് നിലനിര്‍ത്തുന്നതിലും സൂക്ഷിക്കുന്നത്തിലും ജാഗ്രത ഉള്ള വ്യക്തിയും ആയിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന ജോര്‍ജിക്കു ഈ ദുരന്തം ഉണ്ടായതു അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് ആഘാതമായി മാറിയിട്ടുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ജോർജ്ജി മാത്യുവിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more