ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാദ്ധ്യാപക വാർഷിക സമ്മേളനം (2026) നടത്തി
May 09, 2026
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനു കളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാഥിതി ആയിരുന്നു.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റെവ ഡോ പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു . സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മാർ തോമസ് തറയിൽ കുടുംബങ്ങളിൽ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യം സംബന്ധിച്ചും, പ്രവാസി ജീവിതത്തിലും , ലോകത്തെവിടെ ആയിരുന്നാലും സീറോ മലബാർ സഭയുടെ വ്യക്തിത്വവും , പാരമ്പര്യവും , ആരാധനാക്രമവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശ്വാസ പരിശീലകരെ ഉത്ബോധിപ്പിച്ചു . ഉത്ഘാടന പ്രസംഗം നടത്തിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആരാധനക്രമ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും , സഭയുടെ ഏറ്റവും വലിയ ദൗത്യമായ കർത്താവായ ഈശോ മിശിഹായെക്കുറിച്ചും അവിടുന്ന് സ്ഥാപിച്ച രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും മനുഷ്യ കുലത്തിന് പറഞ്ഞു കൊടു ക്കുക എന്നതും , മിശിഹായിൽ ഉള്ള വിശ്വാസം ആരാധനയിൽ ആഘോഷിച്ച് അത് ജീവിതക്രമമായി സ്വീകരിച്ച് പ്രാവർത്തികമാക്കുവാനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും പറഞ്ഞു .
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് കാറ്റിക്കിസം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി , ഫാ മാത്യൂസ് വലിയപുത്തെൻപുര ,ശ്രീമതി ആൻസി ജോൺസൺ, ശ്രീ ജെയ്മോൻ തോമസ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു . രൂപത മതബോധന കമ്മീഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages