1 GBP = 127.62
breaking news

ഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിൻറെ പരിസരത്ത് ശരീരഭാഗം കണ്ടെത്തി

ഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിൻറെ പരിസരത്ത് ശരീരഭാഗം കണ്ടെത്തി

ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടം പച്ചടിയിലാണ് സംഭവം. മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിൻറെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തും.

മേരിക്കുട്ടിയും റെജിയും മറ്റൊരുമകനും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇളയ മകനോട് മേരിക്കുട്ടിയും റെജിയും എവിടെ എന്ന ചോദിക്കുമ്പോൾ പല തരത്തിലുള്ള ഉത്തരങ്ങളാണ് പറഞ്ഞത്. പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ മകളാണ് പൊലീസിൽ പരാതി നൽകിയത്. 45കാരനാണ് ഇളയ മകൻ. ഇരുമക്കളും വിവാഹിതരല്ല.

ഈ മാസം 2 മുതലാണ് ഇരുവരെയും കാണാതായത്. മേരിക്കുട്ടി, ഇവരുടെ മകന്‍ റെജി എന്നിവരെ ഒരു മാസമായി കാണാനില്ലെന്ന് ഇന്നലെ മേരിക്കുട്ടിയുടെ മകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇളയമകൻ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിൽ ആണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. എന്നാല്‍ കാണാതായവരുടെതാണോ മൃതദേഹം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തിയാലേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more