1 GBP = 127.18
breaking news

വനിത സ്പാനിഷ് ലീഗ് ഫുട്‌ബോള്‍: ഏഴാം തവണയും കിരീടത്തില്‍ മുത്തമിടാന്‍ ബാഴ്‌സലോണ

വനിത സ്പാനിഷ് ലീഗ് ഫുട്‌ബോള്‍: ഏഴാം തവണയും കിരീടത്തില്‍ മുത്തമിടാന്‍ ബാഴ്‌സലോണ

വനിതകളുടെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം തവണയും കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ. വ്യാഴാഴ്ച എസ്പാന്യോളിനെ 4-1 എന്ന വമ്പന്‍ സ്‌കോറിന് കീഴടക്കിയതോടെയാണ് ബാഴ്‌സക്ക് കിരീടം ഉറപ്പായത്. ഈ സീസണില്‍ ടീം കളിച്ച 26 മത്സരങ്ങളില്‍ 25 ഉം വിജയിച്ചിരുന്നു. നവംബറില്‍ റയല്‍ സോസിഡാഡിനോട് മാത്രമാണ് പരാജയപ്പെട്ടത്. ബാഴ്‌സക്ക് തൊട്ടുപിറകില്‍ പട്ടികയിലുള്ളത് റയല്‍ മാഡ്രിഡ് ആണ്. എന്നാല്‍ രണ്ടാംസ്ഥാനത്തുള്ള റയല്‍ മഡ്രിഡിനെതിരെ 16 പോയിന്റ് ലീഡാണ് ബാഴ്‌സക്കുള്ളത്. റയല്‍ എല്ലാ കളികളും ജയിച്ചാല്‍ പോലും ബാഴ്സയെ മറികടക്കാനാകില്ല. ബാഴ്‌സക്ക് 75 പോയിന്റും റയലിന് 59 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിന് 54 പോയിന്റുണ്ട്. ബാഴ്‌സയുടെ സ്പാനിഷ് താരമയ ക്ലൗഡിയ പിനയാണ് സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരി. 17 ഗോളുകളാണ് ക്ലൗഡിയയുടെ പേരിലുള്ളത്. ബാഴ്‌സയുടെ തന്നെ പോളണ്ട് താരം ഇവ ബാര്‍ബറ പെജോര്‍ ഗോളടിമികവില്‍ രണ്ടാം സ്ഥാനത്തുള്ളത്. 16 ഗോളുകളാണ് ഇവയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുള്ളത്. സ്‌പെയിന്‍ ദേശീയ ടീമിനായി കളിക്കുന്ന നൈജീരിയന്‍ വംശജ റയല്‍ സോസിഡാഡിന്റെ എഡ്‌ന ഇമാദെയാണ് കൂടുതല്‍ ഗോള്‍ കണ്ടെത്തിയ മൂന്നാം സ്ഥാനത്തുള്ള താരം. പത്ത് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more