1 GBP = 126.51

സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും

സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും

സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവും സംവിധായകനും അടക്കമുള്ള ആളുകളുമായി ചർച്ച നടത്തുമെന്ന് കളക്ഷൻ പരിശോധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ. സംവിധായകനും തിരക്കഥാകൃത്തും ചതിച്ചു എന്നും ഏഴു കോടി രൂപ സിനിമയിലൂടെ നഷ്ടം സംഭവിച്ചു എന്നുമുള്ള നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇടപെടൽ.

ആകെ നിർമ്മിച്ച മൂന്ന് സിനിമകളിൽ അവസാനത്തെ രണ്ടെണ്ണം തനിക്ക് ഭീമമായ നഷ്ടം വരുത്തിയെന്നും, സുമതി വളവ് എന്ന ചിത്രത്തിന്റെ പേരിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും, സംവിധായകൻ വിഷ്ണുവും കബളിപ്പിച്ചു എന്നും, ഏഴു കോടി രൂപയുടെ നഷ്ടം വന്നു എന്നുമാണ് മുരളിയുടെ ആരോപണം. കടം കയറി തനിക്ക് ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ല എന്നും മുരളി കുന്നുംപുറത്ത് പറഞ്ഞു.
ഫേസ്ബുക്ക് വീഡിയോ വലിയ ചർച്ച ആയതുകൊണ്ട് കൂടിയാണ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടുന്നത്. നിർമ്മാതാവ് തിരക്കഥാകൃത്ത് സംവിധായകൻ എന്നിവരോട് സംസാരിച്ചിട്ടുണ്ട് എന്നും ചർച്ച ചെയ്‌ത്‌ വിഷയം രമ്യമായി പരിഹരിക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാഖേഷ് ബാഹുലേയൻ പറഞ്ഞു.

വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, മുരളി അടുത്ത ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകും. ഏറ്റവും അടുത്ത ദിവസം തന്നെ പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താനാണ് അസോസിയേഷനും തയ്യാറെടുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more