1 GBP = 126.12
breaking news

ലോൺ ആപ്പ് പരസ്യത്തിൽ തന്റെ ചിത്രം, വ്യാജ വാഗ്ദാനങ്ങളില്‍ വീണ് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കളയരുതെന്ന് അജു വർഗീസ്

ലോൺ ആപ്പ് പരസ്യത്തിൽ തന്റെ ചിത്രം, വ്യാജ വാഗ്ദാനങ്ങളില്‍ വീണ് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കളയരുതെന്ന് അജു വർഗീസ്

തിരുവനന്തപുരം: തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത പണമിടപാട് സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ് രംഗത്ത്. ‘എ എം ട്രസ്റ്റ് ലോൺ സർവീസസ്’ എന്ന സ്ഥാപനമാണ് മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്ന പരസ്യത്തിൽ അനുമതിയില്ലാതെ താരത്തിന്റെ ചിത്രം ഉപയോഗിച്ചത്. ഇത്തരത്തിൽ മുമ്പും അഭിനേതാക്കളുടെ ചിത്രം ഉപയോ​ഗിച്ച് പരസ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ സ്ഥാപനം ചിത്രവും പേരും ഉപയോഗിക്കുന്നതെന്നും ഈ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അജു വർഗീസ് വ്യക്തമാക്കി. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീണ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. ലോൺ ആപ്പുകൾ വഴി പണം നഷ്ടമാകുന്ന സാഹചര്യങ്ങൾ വർധിക്കുന്നതിനിടെയാണ് താരം തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more