1 GBP = 125.36
breaking news

യു കെയിലെ യുഡിഎഫ് പ്രവർത്തകരെ ലക്ഷ്യമിട്ട് വ്യാജപ്രചാരണങ്ങൾ: ഐഒസി (യുകെ) കേരള ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി 

യു കെയിലെ യുഡിഎഫ് പ്രവർത്തകരെ ലക്ഷ്യമിട്ട് വ്യാജപ്രചാരണങ്ങൾ: ഐഒസി (യുകെ) കേരള ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി 

യുകെയിലെ യുഡിഎഫ് പ്രവർത്തകരുടെ ഐക്യത്തെ തകർക്കുക എന്ന ദുഷ്പ്രേരണയോടെ ചില സോഷ്യൽ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) – കേരള ചാപ്റ്റർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവണതകൾ ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്നും അത്യന്തം നിർഭാഗ്യകരവും അപലപനീയവുമാണെന്നും പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയുണ്ടെന്ന തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും യുഡിഎഫ് പ്രവർത്തകരെ നേതൃവ്യത്യാസങ്ങളുടെ പേരിൽ വിഭജിക്കാനുള്ള കുപ്രയത്‌നങ്ങളും നടക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യത്തിൽ, യുഡിഎഫ് പ്രവർത്തകർ ഒരുമിച്ചും ദൃഢമായും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവർ വ്യക്തമാക്കി.

ചില ഇടതുപക്ഷ അനുകൂലികൾ രാഷ്ട്രീയ ലാഭത്തിനായി നിഗൂഢ അജണ്ടകളോടെ ബോധപൂർവ്വം ഇത്തരം തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നതായി അവർ ആരോപിച്ചു. സമൂഹത്തിൽ ഭിന്നത വിതയ്ക്കാനും യുഡിഎഫിന്റെ ഐക്യം ദുർബലപ്പെടുത്താനുമുള്ള ഈ നീക്കങ്ങൾ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കപ്പെടേണ്ട സമയത്ത്, അവയെ ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അതീവ ആശങ്കാജനകമാണെന്നും എല്ലാ പ്രവർത്തകരോടും പൊതുജനങ്ങളോടും അവർ അഭ്യർത്ഥിച്ചു—സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കാതെയും പങ്കുവെക്കാതെയും ജാഗ്രത പാലിക്കണമെന്നും, ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് ശേഷം പോലും പരാജയഭീതിയിൽ നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫ് പ്രവർത്തകരുടെ ഐക്യവും പ്രതിബദ്ധതയും ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഭരണരൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കോൺഗ്രസ് പാർട്ടിയുടെ പരമോന്നത നേതൃത്വത്തിന്റെ മാർഗ്ഗനിർദേശപ്രകാരം ജനാധിപത്യ രീതിയിൽ മുന്നോട്ട് പോകുന്നതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more