വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് സൂചനനൽകി മുൻ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്. 2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രംപിനെതിരെ ഡെമോക്രാറ്റ് നോമിനിയായി മത്സരിച്ച കമല ഹാരിസ് പരാജപ്പെടുകയായിരുന്നു.
പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്‌വർക്കിന്റെ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെ ചോദ്യത്തിന് മറുപടിയായാണ് കമല ഹാരിസ് 2028 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നതിനെക്കുറിച്ച് വ്യക്താക്കിയത്. “എനിക്ക് ആകാം, എനിക്ക് ആകാം. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്,” ന്യൂയോർക്ക് സിറ്റിയിൽ പരിപാടിയിൽ പറഞ്ഞു.2028ലെ പ്രസിഡന്‍റ് തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്നും ഹാരിസ് കൂട്ടിച്ചേർത്തു. വൻകൈയടികളോടാണ് ആരാധകർ കമലയുടെ പ്രഖ്യാപനത്തെ എതിരേറ്റത്.
പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ 2021മുതൽ 2015 വരെ യു.എസ് വൈസ് പ്രസിഡന്റായി കമല ഹാരിസ് സേവനമനുഷ്ഠിച്ചിരുന്നു.എന്നാൽ 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെടുകയായിരുന്നു. ഹാരിസ് മുമ്പ് യു.എസ് സെനറ്ററായും കാലിഫോർണിയയുടെ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ തവണ ട്രംപിനോട് പരാജയപ്പെട്ട ഹാരിസിന് പാർട്ടിയിൽ നിന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻനിര സ്ഥാനാർഥിയായി ബൈഡന് പകരം ഹാരിസ് ഉടർന്നു വരുകയായിരുന്നു. യു.എസ് ചരിത്രത്തിൽ ഒരു പ്രധാന പാർട്ടിയിൽ നിന്ന് ഈസ്ഥാനത്തേക്ക് നാമനിർദ്ദേശം ലഭിച്ച ആദ്യത്തെ കറുത്ത വർഗക്കാരിയും ദക്ഷിണേഷ്യൻ വനിതയുമായിരുന്നു ഹാരിസ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നേരത്തെയും കമല ഹാരിസ് നൽകിയിരുന്നു.ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും കഴിഞ്ഞ വർഷം അവർ വ്യക്തമാക്കിയിരുന്നു.
click on malayalam character to switch languages