1 GBP = 125.36
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നോമ്പുകാല വാർഷിക ധ്യാനം  ഗ്രാൻഡ് മിഷൻ 2026 സമാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നോമ്പുകാല വാർഷിക ധ്യാനം  ഗ്രാൻഡ് മിഷൻ 2026 സമാപിച്ചു

ഷൈമോൻ തോട്ടുങ്കൽ

 ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ  നോമ്പുകാല വാർഷിക ധ്യാനം ഗ്രാൻഡ് മിഷൻ 2026 സമാപിച്ചു .രൂപതയുടെ വിവിധ  ഇടവക മിഷൻ പ്രൊപ്പോസഡ്‌  മിഷനുകളിലെ നൂറ്  കേന്ദ്രങ്ങളിൽ നടന്ന ധ്യാനത്തിൽ യു കെ യിലും കേരളത്തിൽ നിന്നുമുൾപ്പടെ   23 പ്രശസ്‌ത  വചന പ്രഘോഷകർ  ആണ്  ഗ്രാൻഡ് മിഷന് നേതൃത്വം നൽകിയത് . തൃശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ,  റെവ ഡോ ജിജിമോൻ പുതുവീട്ടിൽകളത്തിൽ എസ്  ജെ ,ഫാ ജോസഫ് പോഴാലിപറമ്പൻ വി സി ഫാ ദേവസി പുതുശ്ശേരി വിസി,  ഫാ ജിന്റോ കൊടിയൻ വി സി ,ഫാ ജോമോൻ കൈപ്പടക്കുന്നേൽ വി സി ,ഫാ ഓസ്റ്റിൻ മേനോൻകരിയിൽ  വിസി ,ഫാ ജെയ്സൺ ത്രികോയിക്കൽ എം സി ബി എസ് ,ഫാ ഷാരോൺ  പാറതാഴെ എം സി ബി എസ് , ഫാ റോമിയോ അഗസ്റ്റിൻ വി സി ,ഫാ ജോജോ വരേകുളം  വി സി ,ഫാ ആൽബിൻ പാലത്തിങ്കൽ വി സി ,ഫാ ജിതിൻ ഫിലിപ്പ് എം സി ബി എസ്  ,ഫാ ജോസഫ് ഓണാട്ട് വി സി ,ഫാ ജോസഫ് മുക്കാട്ട് ,ഫാ സെബാസ്റ്റ്യൻ നെടുംപുറത്ത് ,ഫാ ജോബിൻ പെരുമ്പളത്തു ശ്ശേരി ,ഫാ ജോ മൂലേശ്ശേരി വി സി ,ഫാ സെബാസ്റ്റ്യൻ പൊട്ടനാനിയിൽ  സി എം എഫ് ,ഫാ ഷിനോജ് കളരിക്കൽ , ഫാ  ജെബിൻ പതിപറമ്പിൽ എം സി ബി എസ് ,ഫാ ഡെന്നി മണ്ഡപത്തിൽ വി സി എന്നീ വൈദികരാണ് വചന പ്രഘോഷണം നടത്തിയത് .സാധ്യമായ സ്ഥലങ്ങളിലെല്ലാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വചന സന്ദേശം നൽകുകയും ചെയ്തു .രൂപത ഇവാഞ്ചെലൈ സേഷൻ  കമ്മീഷൻ ചെയർപേഴ്സൺ റെവ സി ആൻ മരിയ എസ് എച്ചിന്റെ നേതൃത്വത്തിലുള്ള രൂപത ഇവാഞ്ചെലൈസേഷൻ കമ്മീഷൻ ആണ് ഗ്രാൻഡ് മിഷൻ 2026 ന്  നേതൃത്വം നൽകിയത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more