1 GBP = 128.26
breaking news

ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഹാശാ ശുശ്രൂഷകൾ മാർച്ച് 29 ആം തീയതി മുതൽ ഏപ്രിൽ നാലാം തീയതി വരെ നടത്തപ്പെടുന്നു.

ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഹാശാ ശുശ്രൂഷകൾ മാർച്ച് 29 ആം തീയതി മുതൽ ഏപ്രിൽ നാലാം തീയതി വരെ നടത്തപ്പെടുന്നു.

സുനിൽ കെ ബേബി

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ , യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തിലെ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വർഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകൾ ഈ വർഷവും മാർച്ച് മാസം 29 ആം തീയതി ഓശാന ശുശ്രൂഷ യോട് കൂടി ആരംഭിക്കുന്നു.

ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് റവ. Fr. Binil Raj നേതൃത്വം നൽകുന്നതാണ്.

കർത്താവിൻറെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകൾ മാർച്ച് 29 തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതൽ ഗ്ലാസ്ഗോയിൽ ഉള്ള
സെൻറ് ജോൺസ് ദ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

ഏപ്രിൽ ഒന്നാം തീയതി തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതൽ വിശുദ്ധ കുർബാന സ്ഥാപന ത്തിൻറെ യും, പെസഹായുടെ യും ശുശ്രൂഷകൾ ഗ്ലാസ് ഗോ യിലുള്ള സെൻറ് ജോൺസ് ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

ലോക ജനത മുഴുവനെയും പാപപരിഹാരാർത്ഥം കാൽവരിയിൽ യാഗമായി തീർന്നു യേശുവിൻറെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രിൽ മാസം മൂന്നാം തീയതി തീയതി രാവിലെ 8:00 മുതൽ ഗ്ലാസ്ഗോയിലുള്ള സെന്റ് മേരീസ് ഇരട്രിയൻ ഓർത്തഡോക്സ് ചർക്കിൽ വച്ച് നടത്തപ്പെടുന്നു.

ലോകജനത മുഴുവൻ റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിൻറെ തിരു കർമ്മങ്ങൾ നാലാം തീയതി ശനിയാഴ്ച ഗ്ലാസ് ഗോ യിലുള്ള സെൻമേരിസ് ഇരട്രിയൻ ഓർത്തഡോക്സ് ചർച്ചിൽ വച്ച് വൈകിട്ട് 5:00 മുതൽ നടത്തപ്പെടുന്നു.

ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾ ഇലേക്ക് എല്ലാ വിശ്വാസിസമൂഹത്തെ യും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു .

ശുശ്രൂഷ നടക്കുന്ന പള്ളിയുടെ അഡ്രസ്.
ഓശാന ഞായറാഴ്ചയുടെയും പെസഹാ വ്യാഴാഴ്ചയുടെയും ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ വിലാസം.

St. John the Evangelical Church,
23 Swindon Road,
Glasgow G69 6 DS.

ദുഃഖവെള്ളിയാഴ്ചയുടെയും ഈസ്റ്ററിന്റെയും ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ വിലാസം.

St. Mary’s Eritrean Orthodox Tewahdo Church

538 Carntyne Rd, Glasgow, G32 6ET

ഇടവകയ്ക്ക് വേണ്ടി,

റെവ, ഫാദർ Binil Raj രാജ്- വികാരി.
ഫോൺ നമ്പർ-07909041107
സുനിൽ K. ബേബി ട്രസ്റ്റി.
ഫോൺ നമ്പർ-07898735973
റിയോ ബേബി- സെക്രട്ടറി.
ഫോൺ നമ്പർ-07563744653

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more