1 GBP = 127.65
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നു വാറിങ്ടണിൽ; വാറിങ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നു വാറിങ്ടണിൽ; വാറിങ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും

അനിൽ ഹരി , പിആർഒ, നോർത്ത് വെസ്റ്റ് റീജിയൺ

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നു വാറിങ്ടണിൽ നടക്കും. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-)o തീയതി വാറിങ്ടണിലെ നട്സ്ഫോർഡിൽ ഉള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ (Victoria Park Stadium Warrington, Knutsford Rd, Latchford, Warrington WA4 1AG) വച്ച് വിപുലമായ രീതിയിൽ നടത്തുവാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി തീരുമാനിച്ചു.

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഉൾപ്പെടുത്തി യുക്മ നടത്തുന്ന കായിക മത്സരങ്ങൾ യു കെ യിലെ മലയാളി സമൂഹത്തിൽ കായിക പ്രേമികളെ ഉത്സവ പ്രതീതി ഉണർത്തുന്ന ഏക്കാലത്തെയും ഏറ്റവും വലിയ കായികമാമാങ്കമായി മാറിയിട്ടുണ്ട്. കൂടാതെ യുക്മ കായികമേള മലയാളി സമൂഹത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രാധാന്യം മനസ്സിലാക്കാനും, അതിനെ പ്രോഹത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറിക്കഴിഞ്ഞു.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക്, നോർത്ത് വെസ്‌റ്റിലെ യുക്മയുമായി ബന്ധപ്പെട്ടിട്ടുള്ള അംഗ അസോസിയേഷനുകൾ വരും ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും. വിവിധങ്ങളായ കായികമത്സരങ്ങൾ വ്യത്യസ്ത വയസുതിരിച്ചുള്ള വിഭാഗങ്ങളിൽ ആണ് നടത്തുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയികൾക്ക് ജൂൺ 20-)o തീയതി യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ നോർത്ത് വെസ്‌റ്റിലെ യുക്മയുമായി ബന്ധപ്പെട്ടിട്ടുള്ള അംഗ അസ്സോസിയേഷനുകളുമായി ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more