1 GBP = 126.51

എൽപിജി പ്രതിസന്ധി ഏറ്റവും ബാധിക്കുക ഏതൊക്കെ സംസ്ഥാനങ്ങളെ? ശരാശരി ഒരു കുടുംബം മാസം ഉപയോഗിക്കുന്നത് അര സിലിണ്ട‍റെന്ന് കണക്കുകൾ

എൽപിജി പ്രതിസന്ധി ഏറ്റവും ബാധിക്കുക ഏതൊക്കെ സംസ്ഥാനങ്ങളെ? ശരാശരി ഒരു കുടുംബം മാസം ഉപയോഗിക്കുന്നത് അര സിലിണ്ട‍റെന്ന് കണക്കുകൾ

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) ആണ് പുതിയ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഗ്രാമീണ കുടുംബങ്ങളെ ലക്ഷ്യമിട്ട് കേന്ദ്രം നടപ്പാക്കിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് രാജ്യത്ത് മൊത്തത്തിലുള്ള എൽപിജി ഉപഭോഗവും കൂടുതലെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഓരോ കുടുംബവും ഉപയോഗിക്കുന്ന എൽപിജിയുടെ അളവ് നഗരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും കണ്ടെത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more