1 GBP = 127.62
breaking news

യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….

യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.

യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിൻ്റെ പതിനാറ് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നൂറ്റി അൻപത്തഞ്ച് പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു. 

യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്. യുക്മ നഴ്‌സസ് ഫോറം (UNF), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (UCF), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും, യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്. യുക്മ   അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസോസിയേഷനുകൾ  secretary.ukma@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ 2026 ഏപ്രിൽ 15 ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more