1 GBP = 125.24
breaking news

ആശിഷ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ വമ്പന്മാർക് മുന്നിൽ മുട്ട് മടക്കാതെ കാർഡിഫ് ഡ്രാഗൻസ്.

ആശിഷ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ വമ്പന്മാർക് മുന്നിൽ മുട്ട് മടക്കാതെ കാർഡിഫ് ഡ്രാഗൻസ്.

സുമേഷൻ പിള്ള

കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് കഴിഞ്ഞ ശനിയാഴ്ച, മാർച്ച് 7ന് സംഘടിപ്പിച്ച ആശിഷ് മെമ്മോറിയൽ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ആതിഥേയരായ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. അകാലത്തിൽ നമ്മെ വിട്ടുപോയ കാർഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് കാർഡിഫ് ഡ്രാഗൻസ് സംഘടിപ്പിച്ച ടൂർണമെന്റ്
കാർഡിഫ് നഗരത്തിന്റെ മഹാനിയനായ ലോർഡ് മേയർ അഡ്രിയൻ റോബ്സൺ , കൗൺസിലർ ജെയ്ൻ കോവാൻ, വോളിബോൾ വെയിൽസ് ചെയർമാൻ കാൾ ഹാർവുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം നിർവഹിച്ചു. പ്രിയങ്കരനായ ആശിഷിന്റെ പിതാവ് ശ്രീ തങ്കച്ഛൻ ടൂർണമെന്റിന്റെ ആദ്യ സർവീസ് നിർവഹിച്ചു.

ഗ്രൂപ്പ്‌ ഘട്ടത്തിൽ നിന്നും ലിവർപൂൾ ലയൺസ്, ഷെഫ്ഫീൽഡ് സ്ട്രൈകേഴ്സ്, RDX മഞ്ചെസ്റ്റർ, കാർഡിഫ് ഡ്രാഗൻസ് എന്നിവർ ആണ് സെമിയിലേക് യോഗ്യത നേടിയത്. ശക്തമായ സെമി പോരാട്ടങ്ങൾക് ഒടുവിൽ കാർഡിഫ് ഡ്രാഗൻസും RDX മഞ്ചേസ്റ്ററും ഫൈനലിലേക് നടന്നു കയറി.
ഫൈനലിൽ ഇന്ത്യയിലെ തന്നെ മികച്ച താരനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്റർ ടീം ശക്തമായി പോരാട്ടം കാഴ്ചവെച്ചെങ്കിലും , ടീം ഒത്തിണക്കത്തിന്റെ പര്യായമായ കാർഡിഫ് ഡ്രാഗൺസിന് മുന്നിൽ മാഞ്ചസ്റ്റർ ടീം അടിപതറുകയായിരുന്നു. മുൻ ജൂനിയർ ഇന്ത്യൻ പ്ലയെർ ആകാശ്, മുൻ കേരള താരം മാർഷൽ, ആർമിയുടെ താരം മാർട്ടിൻ , പാകിസ്താനി താരം തയ്യിബ് തുടങ്ങിയ വമ്പന്മാർ അണിനിരന്ന മഞ്ചെസ്റ്റർ ടീമിന് കളിയുടെ ഒരു ഘട്ടത്തിൽ പോലും കാർഡിഫിനു മേൽ അധിപത്യം നേടാൻ കഴിഞ്ഞില്ല. കാർഡിഫിന്റെ ബിനീഷ് എന്ന അധികായകനും, ശിവ എന്ന ഓൾ റൗണ്ടറും മഞ്ചേസ്റ്ററിനു മേൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒരു ഘട്ടത്തിൽ ഇഞ്ചുറിയിൽ പതുങ്ങിയ എമിൽ കൂടി ഫോമിൽ എത്തിയപ്പോൾ സെറ്റർ ആൽബർട്ടിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. കാർഡിഫിന്റെ സർവീസ് “മെഷീൻ “ശുഭം ആക്രമിച്ചു കളിച്ചപ്പോൾ മഞ്ചേസ്റ്ററിന്റെ പാസ്സുകൾ ബാക്ക് കോർട്ടിൽ മാത്രം നിന്നു.ഒരുപക്ഷെ ഗ്രൂപ്പ്‌ ഘട്ടത്തിൽ തോറ്റതിന് ഉള്ള മധുരപ്രതികാരം.

ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ ബിനീഷ്, ഓൾ റൗണ്ടർ ആയി കാർഡിഫിന്റെ ശുഭം, സെറ്റർ ആയി മഞ്ചേസ്റ്ററിന്റെ ആകാശ്, എമെർജിങ് പ്ലയെർ ആയി കാർഡിഫിന്റെ അജിത് എന്നിവരെ തിരഞ്ഞെടുത്തു. ഡോക്ടർ മൈക്കിൾ, ജോസ് കാവുങ്കൽ എന്നിവരാണ് കാർഡിഫ് ഡ്രാഗൻ നയിക്കുന്നത്. കാർഡിഫിലെ 51 പേർ അടങ്ങിയ ഒരു ആർട്സ് & സ്പോർട്സ് ക്ലബ് ആണ് കാർഡിഫ് ഡ്രാഗൻസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more