1 GBP = 128.90
breaking news

യുകെ മലയാളിയും സോളിസിറ്ററുമായ ജിജി വള്ളിയാരയിലിന്റെ മാതാവ് നിര്യാതയായി

യുകെ മലയാളിയും സോളിസിറ്ററുമായ ജിജി വള്ളിയാരയിലിന്റെ മാതാവ് നിര്യാതയായി

യുകെ മലയാളിയും സോളിസിറ്ററുമായ ജിജി വള്ളിയാരയിലിന്റെ മാതാവ് നാട്ടിൽ നിര്യാതയായി. വായനശാലപ്പടിയിലെ കുത്തുകുഴിയിൽ പരേതനായ സി എ ജോർജ് വള്ളിയാരയിലിന്റെ ഭാര്യ ശ്രീമതി ഗേൾലി ജോർജ് വള്ളിയാരയിലാണ് ഇന്നലെ നിര്യാതയായത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് വിയോഗം.

സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോതമംഗലം നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. മകൻ ജിജി വള്ളിയാരയിൽ, സോളിസിറ്റർ (യുകെ) സിന്ധു ജിജി മരുമകൾ. മകൻ ജിബി ജോർജ് (കാനഡ), മരുമകൾ ഗി ജോർജ്. മകൾ ഗിഷ ജോർജ് (ഓസ്‌ട്രേലിയ), റസ്സൽ റോയ് മരുമകൻ.

ജിജി വള്ളിയാരയിലിന്റെ മാതാവിന്റെ വിയോഗത്തിൽ
ലീഡ്‌സ് സെന്റ് വിൽഫ്രിഡ്‌സ് & സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഇടവക വികാരി ഫാ. ജോസ് അന്തിയാംകുളം (എംസിബിഎസ്), അഡ്വ എബി സെബാസ്റ്റിയൻ, ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more