1 GBP = 128.86
breaking news

ഗ്രേറ്റ് യാർമൌത് മലയാളി അസോസിയേഷനു (GYMA) പുതിയ നേതൃത്വം

ഗ്രേറ്റ് യാർമൌത് മലയാളി അസോസിയേഷനു (GYMA) പുതിയ നേതൃത്വം

ഗ്രേറ്റ് യാർമൗത് : യു.കെയിലെ ശ്രദ്ധേയവും സജീവവുമായ മലയാളി സംഘടനകളിലൊന്നായി,കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ഗ്രേറ്റ് യാർമൗത് മലയാളി അസോസിയേഷൻ (GYMA) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രേറ്റ് യാർമൗതിലെ പ്രശസ്തമായ ഓർമിസ്റ്റൺ വെഞ്ച്വർ അക്കാഡമിയിൽ വെച്ച് നടന്ന ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഏകകണ്ഠേന തിരഞ്ഞെടുത്തത്.

സംഘടനയുടെ പ്രസിഡന്റായി എബിസൺ തോമസ്, വൈസ് പ്രസിഡന്റായി സിജി ബ്ലിന്റോ, സെക്രട്ടറിയായി ജെയ്നി ടിജു, ജോയിന്റ് സെക്രട്ടറിയായി ജെസ്മിൻ തങ്കച്ചൻ, ട്രഷററായി ഇന്ദ്രദേവ് പിള്ളൈ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളായി സ്നേഹമോൾ ജെയിംസ് (ആർട്സ് സെക്രട്ടറി), അഗസ്റ്റിൻ ജോസഫ് (സ്പോർട്സ് സെക്രട്ടറി),ബിൻഡ്സൺ ഭാസ്കർ (മീഡിയ & കൾച്ചറൽ കോഓർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കും.

സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഖിൽ ശേഖർ (സ്പോർട്സ് കോഓർഡിനേറ്റർ), അനീഷ് ബാബു അജയ്‌കുമാർ (ഹോസ്പിറ്റാലിറ്റി കോഓർഡിനേറ്റർ), അഫിജിത്ത് ജോർജ് (യൂത്ത് കോഓർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ ബിൽജി പി തോമസ്, വിപിൻ അഗസ്റ്റിൻ , ലിജോ ജോസ്, സ്റ്റെഫി ജിജോ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മിറ്റിയിൽ പ്രവർത്തിക്കും.

ഗ്രേറ്റ് യാർമൗത് മേഖലയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും അവരുടെ സാംസ്കാരിക പൈതൃകം നിലനിർത്തുകയും ചെയ്യുന്നതിനായി GYMA വർഷങ്ങളായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഓണം, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയിലൂടെ സംഘടന സമൂഹജീവിതത്തിൽ സജീവമായ പങ്കുവഹിക്കുന്നു.

യുവജനങ്ങൾക്കും കുട്ടികൾക്കും കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്നതിൽ സംഘടന പ്രത്യേക ശ്രദ്ധ പുലർത്തുന്നു. കൂടാതെ സമൂഹ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്ന നിരവധി സാമൂഹിക പ്രവർത്തനങ്ങളും GYMAയുടെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെടുന്നു.

കഴിഞ്ഞ വർഷങ്ങളിലായി സംഘടനയെ മുന്നോട്ട് നയിച്ച മുൻ ഭരണസമിതികളുടെ സേവനങ്ങളെ പുതിയ കമ്മിറ്റി നന്ദിയോടെ സ്മരിക്കുകയും, എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ GYMAയെ കൂടുതൽ ശക്തമായ ഒരു കൂട്ടായ്മയായി മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭരണസമിതിക്ക് ഗ്രേറ്റ് യാർമൗത്തിലെ മലയാളി സമൂഹത്തിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more