1 GBP = 126.51

ഇസ്രയേലിൻ്റെ ഇറാൻ ആക്രമണം: മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ തീരുമാനിച്ചിരുന്നോ? മറുപടിയുമായി എംബസി

ഇസ്രയേലിൻ്റെ ഇറാൻ ആക്രമണം: മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ തീരുമാനിച്ചിരുന്നോ? മറുപടിയുമായി എംബസി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേൽ ആക്രമണം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണോയെന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യയിലെ ഇസ്രയേൽഎംബസി വക്താവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളോന്നും മോദിക്ക് അറിയില്ലെന്നാണ് ഇസ്രയേൽ എംബസി വക്താവ് റൂവൻ അസർ പറയുന്നത്. മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കും രഹസ്യാന്വേഷണ നീക്കങ്ങൾക്കും ശേഷമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയടക്കമുള്ള ഉന്നതരെ വധിച്ച സൈനിക ഓപ്പറേഷൻ യുഎസും ഇസ്രയേലും നടത്തിയത്. മോദിയുടെ ഇസ്രയേൽ സന്ദർശത്തിന് തൊട്ടു പിന്നാലെയാണ് ഇറാൻ ആക്രമണത്തിന് അനുയോജ്യമായ അവസരം ലഭിച്ചതെന്നും അദേഹം പറഞ്ഞു.

മോദിയുടെ സന്ദർശന വേളയിൽ ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘പ്രധാനമന്ത്രി മോദി പോയതിനുശേഷം മാത്രം ലഭിച്ച ഒരു അവസരമായിരുന്നു അതെന്നും’ അദേഹം വ്യക്തമാക്കി. ‘പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ പ്രധാനമായും പ്രാദേശിക വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും കാര്യം പങ്കുവെക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും’ ഇസ്രയേൽ വക്താവ് പറഞ്ഞു.

ഇറാൻ വർഷങ്ങളായി ഇസ്രയേലിനെതിരെ ഭീഷണി ഉയർത്തുന്നുണ്ടെന്നും അതിനാൽ ഇറാൻ ഭരണകൂടത്തെയും അവരുടെ സൈനിക സംവിധാനത്തെയും കുറിച്ച് മനസ്സിലാക്കി, വ്യക്തമായ ആസൂത്രണത്തോട് കൂടിയാണ് നടപടി എടുത്തതെന്നും ഇസ്രയേൽ വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി മോദി അവിടെ എത്തിയപ്പോൾ ഓപ്പറേഷൻ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇസ്രയേലിന് ധാരണയില്ലായിരുന്നുവെന്നും മോദി പോയി രണ്ട് ദിവസം പിന്നിട്ട ശേഷമാണ് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ ഓപ്പറേഷനുള്ള അനുമതി നൽകിയതെന്നും അദേഹം പറഞ്ഞു. ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഫലപ്രദമായി ഉപയോ​ഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more