1 GBP = 127.89
breaking news

“Resilience in Nursing” സെഷന്‍; യുക്​മ​ നഴ്​സസ്​ ഫോറം – 8-ാമത് ദേശീയ കോണ്‍ഫറന്‍സിന്റെയും ഇന്റെര്‍നാഷണല്‍ നഴ്​സസ്​ ഡേ സെലിബ്രേഷന്‍-2026-ന്റെയും പ്രത്യേക ആകര്‍ഷണമാകും

“Resilience in Nursing” സെഷന്‍; യുക്​മ​ നഴ്​സസ്​ ഫോറം – 8-ാമത് ദേശീയ കോണ്‍ഫറന്‍സിന്റെയും ഇന്റെര്‍നാഷണല്‍ നഴ്​സസ്​ ഡേ സെലിബ്രേഷന്‍-2026-ന്റെയും പ്രത്യേക ആകര്‍ഷണമാകും

കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ)

യു.കെ: യുണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷനുകളുടെ (UUKMA) പ്രൊഫഷണൽ വിഭാഗമായ UUKMA Nurses Forum (UNF), 2026 മേയ് 9-ന് ശനിയാഴ്ച നടക്കാനിരിക്കുന്ന 8-ാമത് National Conference & International Nurses Day Celebrationന്റെ ഭാഗമായി “Resilience in Nursing: Coping Strategies for a Changing Healthcare Environment” എന്ന പ്രത്യേക പ്രാധാന്യമുള്ള സെഷൻ സംഘടിപ്പിക്കുന്നതായി sam_ghaaTakar_ പ്രഖ്യാപിച്ചു. പരിപാടി UKKCA Community Center, Woodcross Lane, Bilston, Wolverhampton (WV14 9BW) വേദിയിലാണ് നടക്കുന്നത്.

“Educate, Envision, Liberate” എന്ന പ്രചോദനാത്മകമായ പ്രമേയത്തോടെയാണ് ഈ ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യുകെയുടെ എല്ലാഭാഗത്തുനിന്നുള്ള നഴ്സുമാരും ആരോഗ്യപരിപാലന രംഗത്തെ പ്രൊഫഷണലുകളും ഒത്തുചേരുമ്പോള്‍ അറിവ് പങ്കിടലിന്റെയും, പ്രൊഫഷണല്‍ വികസനത്തിന്റെയും നേതൃരംഗത്തെ വളര്‍ച്ചയുടേയും എന്നിവയ്ക്കായുള്ള പ്രധാന വേദിയായി ഈ കോണ്‍ഫറന്‍സ് മാറുമെന്ന പ്രതീക്ഷയാണുള്ളത്.

മാറുന്ന ആരോഗ്യരംഗത്ത് നഴ്സുമാരുടെ മാനസിക ശക്തിക്ക് പ്രാധാന്യം

പുതിയ കാലഘട്ടത്തില്‍ വേഗത്തില്‍ മാറുന്ന ആരോഗ്യപരിപാലന രംഗത്ത് നഴ്സുമാര്‍ കൂടുതല്‍ ക്ലിനിക്കല്‍ സമ്മര്‍ദ്ദങ്ങളും മാനസിക വെല്ലുവിളികളും ജോലിസ്ഥലത്തിലെ മാറ്റങ്ങളും നേരിടുകയാണ്. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് UNF ഈ പ്രത്യേക സെഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രായോഗികമായി coping strategies, emotional balance, adaptability, leadership skills എന്നിവയുടെ പിന്‍ബലത്തില്‍ നഴ്സുമാരുടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവിനെ ശക്തിപ്പെടുത്തുകയാണ് ഈ സെഷന്റെ പ്രധാന ലക്ഷ്യം.

ആധുനിക ആരോഗ്യരംഗത്ത് ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കാനും വ്യക്തിപരമായ മാനസിക ക്ഷേമം നിലനിര്‍ത്താനും ആവശ്യമായ മനോഭാവവും കഴിവുകളും നഴ്സുമാര്‍ക്ക് കൈവരിക്കാന്‍ ഈ സെഷന്‍ സഹായകരമാകും.

പ്രമുഖ വിദഗ്ധരുടെ നേതൃത്വത്തില്‍ സെഷന്‍
ഈ സെഷനില്‍ ക്ലിനിക്കല്‍ പരിചയസമ്പത്തും പ്രൊഫഷണല്‍ മികവും ഉള്ള പ്രമുഖ നഴ്സിംഗ് വിദഗ്ധര്‍ സംസാരിക്കും:

Jinoy Madan – Nurse Clinician in Kidney Transplant, Royal Liverpool University Hospital, Liverpool

Femi Joy Thondickal – ANP in Trauma & Orthopaedics, Arrowe Park Hospital, Wirral

സ്പെഷ്യലൈസ്ഡ് ക്ലിനിക്കല്‍ മേഖലകളിലും അഡ്വാന്‍സ്ഡ് നഴ്സിംഗ് പ്രാക്ടീസിലും ഉള്ള ഇവരുടെ സമ്പന്നമായ അനുഭവങ്ങള്‍ resilience, stress management, adaptive leadership എന്നീ വിഷയങ്ങളില്‍ പ്രായോഗികവും പ്രചോദനാത്മകവുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കും.

നഴ്സുമാരുടെ പ്രൊഫഷണല്‍ വളര്‍ച്ചക്കും മാനസിക ശക്തിക്കും പിന്തുണ

ഈ സെഷന്‍ പ്രവര്‍ത്തിസ്ഥലത്തിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനും emotional intelligence വര്‍ധിപ്പിക്കുന്നതിനും നേതൃപരമായ മാനസിക ശക്തി വികസിപ്പിക്കുന്നതിനും സഹായിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ, മാറ്റങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കഴിവ് വളര്‍ത്താനും പ്രൊഫഷണല്‍ ആത്മവിശ്വാസം ശക്തിപ്പെടുത്താനും ഇത് സഹായകരമാകും.

UNF ദേശീയ കോണ്‍ഫറന്‍സിലെ പ്രധാന ആകര്‍ഷണം

“Resilience in Nursing” സെഷന്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുകെ മുഴുവന്‍ നിന്നുള്ള നഴ്സുമാരെയും ഹെല്‍ത്ത്‌കെയര്‍ നേതാക്കളെയും അക്കാദമിക് രംഗത്തെ വിദഗ്ധരെയും ഈ സെഷന്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസം, മെന്റര്‍ഷിപ്പ്, നേതൃവികസനം എന്നിവയിലൂടെ നഴ്സുമാരെ ശക്തിപ്പെടുത്തുക എന്ന UNF ദൗത്യവുമായി ഈ സെഷന്‍ പൂര്‍ണമായി യോജിക്കുന്നതാണെന്നും, വേഗത്തില്‍ മാറുന്ന ആരോഗ്യരംഗത്ത് നഴ്സുമാര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടും വ്യക്തമായ ദര്‍ശനത്തോടും കൂടി മുന്നേറാന്‍ ഇത് സഹായിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ വൈസ് പ്രസിഡന്‍്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നാഷണല്‍ സോണിയ ലൂബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.

പരിപാടി നടക്കുന്ന സ്ഥലത്തിന്‍്റെ വിലാസം:
UKKCA COMMUNITY CENTER,
WOODCROSS LANE, BILSTON,
WOLVERHAMPTON, WV14 9BW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more