മലയാളികളുടെ ഐ.എൽ.ആർ ആശങ്കകൾക്ക് പരിഹാരം തേടി യുക്മ ക്യാംപയിൻ, ദേശീയ സമിതിയുടെ ആഹ്വാനം പൂർണ്ണമായി നടപ്പാക്കി വെയിത്സ് റീജിയൻ; യുക്മ ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ ക്യാംപയിന് നേതൃത്വം നൽകി.
Feb 26, 2026
ടോംബിൽ കണ്ണത്ത് (യുക്മ വെയിൽസ് റീജിയണൽ ട്രഷറർ)
ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാനായി യുക്മ നാഷണൽ കമ്മറ്റി ആഹ്വാനം ചെയ്തതനുസ്സരിച്ച് ആരംഭിച്ച എംപി മാർക്ക് നിവേദനം നൽകാൻ റീജിയണൽ കമ്മറ്റികളും അംഗ സംഘടനകളും രംഗത്തെത്തി. വെയിൽസ് റീജിയണിൽ നിന്നുള്ള മുഴുവൻ എം.പിമാർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റി അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെച്ചു. യുക്മ ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് റീജിയൻ പ്രസിഡൻ്റ് ജോഷി തോമസ്, സെക്രട്ടറി ഷൈലി ബിജോയ് തോമസ് തുടങ്ങി മുഴുവൻ റീജിയണൽ നേതൃത്വവും റീജിയണിലെ അംഗ അസ്സോസ്സിയേഷനുകളും ശക്തമായ പിന്തുണ നൽകി.
യുക്മ നാഷണൽ കമ്മറ്റിയുടെ ആഹ്വാനത്തെ തുടർന്ന് നടന്ന വെയിൽസ് റീജിയൻ മീറ്റിംഗിൽ ഐ എൽ ആർ പോരാട്ടത്തിന്റെ ചുമതല ദേശീയ സമിതി അംഗം ആയ ശ്രീ ബെന്നി അഗസ്റ്റിനെ ഏല്പിച്ചു. ദിവസങ്ങൾക്കകം ബാരിയിൽ സ്ഥലം എംപി യും യുകെ മന്ത്രി സഭാംഗവും ആയ ബഹു: കനിഷ്ക നാരായണന് നിവേദനം നൽകി കൊണ്ട് മലയാളികളുടെ ഐ എൽ ആർ ക്യാമ്പയിന് ആരംഭം കുറിച്ചു. പ്രസ്തുത ചടങ്ങിൽ പ്രാദേശിക സംഘടനയായ മലയാളി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം യുക്മാ റീജിയണൽ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട്, ഈ ക്യാമ്പയിനിനു യുകെയിലെ ഏറ്റവും വലിയ മലയാളീ കൂട്ടായ്മയായ യുക്മയുടെ പ്രതിബദ്ധത പുതുതലമുറക്ക് മനസ്സിലാക്കി നൽകി. തുടർന്ന് വെയിൽസിലെ മുഴുവൻ എംപി മാർക്കും നേരിട്ടും ഇമെയിൽ മുഖാന്തിരവും നിവേദനം നൽകി എംപി മാരുടെ മനസ്സിൽ മലയാളികൾക് അനുകൂലമായ അഭിപ്രായം രൂപപ്പെടുത്തുവാൻ ബെന്നി അഗസ്റ്റിൻ നേതൃത്വം വഹിച്ചു. ഈ വരും നാളുകളിൽ ഐ എൽ ആർ വിഷയത്തിൽ മലയാളികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാരുടെ ആശങ്കകൾ അകലുന്ന തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുകെ മലയാളികൾ.
ഐ.എൽ.ആർ, വിസ, ന്ന്പൗസ് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ ഉൾപ്പടെ ജോലി ചെയ്യുന്ന മലയാളികളെ എത്രമാത്രം ഗുരുതരമായി ബാധിക്കുമെന്നുള്ള ആശങ്ക എംപിമാരെ ബോദ്ധ്യപ്പെടുത്തുവാൻ കഴിഞ്ഞുവെന്നുള്ള പ്രതീക്ഷയിലാണ് യുക്മ റീജിയണൽ നേതൃത്വം. യുക്മ ദേശീയ സമിതിയുടെ നേതൃത്വം നൽകിയ ഐ.എൽ.ആർ ക്യാംപയിൻ ഫലം കാണുമെന്നുള്ള വിശ്വാസമാണ് വെയിൽസ് റീജിയണൽ ക്യാംപയിന് നേതൃത്വം നൽകിയ ശ്രീ ബെന്നി അഗസ്റ്റിനും യുക്മ റീജിയണൽ കമ്മിറ്റിക്കുമുള്ളത് .
click on malayalam character to switch languages