1 GBP = 126.74
breaking news

വോളിബോൾ പൂരത്തിന് വേദിയൊരുക്കാൻ കാർഡിഫ്

വോളിബോൾ പൂരത്തിന് വേദിയൊരുക്കാൻ കാർഡിഫ്

സുമേഷൻ പിള്ള

കാർഡിഫ്: അകാലത്തിൽ നമ്മെ വിട്ടുപോയ കാർഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് “ആശിഷ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി” ഓൾ യൂറോപ്യൻ മലയാളീസ് വോളിബോൾ ടൂർണമെന്റ് മാർച്ച് 7ശനി, 2026 ന് അരങ്ങേറും. കാർഡിഫ് ഡ്രാഗൻസ് സംഘടിപ്പിക്കുന്ന ഈ മഹത്തായ കായിക മേള Sport Wales Centre, സോഫിയ ഗാർഡൻസ്, Cardiff ൽ രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ നടതപ്പെടും .
കാർഡിഫ് നഗരത്തിന്റെ മഹാനിയനായ ലോർഡ് മേയർ അഡ്രിയൻ റോബ്സൺ , കൗൺസിലർ ജെയ്ൻ കോവാൻ,വോളിബോൾ വെയിൽസ് ചെയർമാൻ കാൾ ഹാർവുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ടൂർണമെന്ന്റ്റിന്റെ മുഖ്യ അതിഥികൾ ആയിരിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ ഡിപ്പാർട്മെന്റുകളിലെയും സർവകലാശാലകളിലെയും കഴിവുറ്റ താരങ്ങൾ ഉൾപ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി വോളിബോൾ ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ മത്സരത്തിനായിരിക്കും കാർഡിഫ് വേദിയാവുക. യൂറോപ്യൻ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കമായി ടൂർണമെന്റ് മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

വോളിബോൾ ആരാധകർക്ക് സൗജന്യ പ്രവേശനമാണ്. ആശിഷ് മെമ്മോറിയലിന്റെ സ്പോൺസർഷിപ്പോടെ ഒന്നാം സമ്മാനമായി £800യും ട്രോഫിയും, രണ്ടാം സമ്മാനം £400, മൂന്നാം സമ്മാനം £200, നാലാം സമ്മാനം £100 എന്നിവയും ട്രോഫികളോടൊപ്പം സമ്മാനിക്കും. മികച്ച കളിക്കാർക്കായി പ്രത്യേക ട്രോഫികളും ഒരുക്കിയിട്ടുണ്ട്.
ഈ ടൂർണമെന്റ് കായിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാകുമെന്ന് മുഖ്യ സംഘാടകരായ ശ്രീ ജോസ് കാവുങ്കൽ, ഡോ. മൈക്കൾ ജോസ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more