1 GBP = 126.74
breaking news

ജഡേജയല്ല! രാജസ്ഥാനില്‍ സഞ്ജുവിന്റെ പിന്‍ഗാമിയാകാന്‍ യുവതാരം; പ്രഖ്യാപനം ഇന്ന്

ജഡേജയല്ല! രാജസ്ഥാനില്‍ സഞ്ജുവിന്റെ പിന്‍ഗാമിയാകാന്‍ യുവതാരം; പ്രഖ്യാപനം ഇന്ന്

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ മുന്‍ നായകന്‍ സഞ്ജു സാംസണ് പകരമാണ് രാജസ്ഥാന്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത്. സഞ്ജുവിന് പകരം സിഎസ്‌കെയില്‍ നിന്നുമെത്തിയ സീനിയര്‍ താരം രവീന്ദ്ര ജഡേജയാകും നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെയും യുവതാരം യശസ്വി ജയ്‌സ്വാളിനെയും തഴഞ്ഞ് മറ്റൊരാളായിരിക്കും റോയല്‍സിന്റെ ക്യാപ്റ്റനായേക്കുക

ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ പിന്‍ഗാമിയായി റിയാന്‍ പരാഗിനെയാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലു മണിക്കുണ്ടാകും. മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ പേര് നിര്‍ദേശിച്ചതെന്ന് ‘ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ’ റിപ്പോര്‍ട്ട് ചെയ്തു. ജയ്‌സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more