1 GBP = 126.74
breaking news

ഗംഭീരം!’; മത്സരത്തിന് ശേഷം സഞ്ജുവിനെ പ്രശംസിച്ച് ഗംഭീര്‍

ഗംഭീരം!’; മത്സരത്തിന് ശേഷം സഞ്ജുവിനെ പ്രശംസിച്ച് ഗംഭീര്‍

ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. നമീബിയയ്ക്കെതിരെ നടന്ന മത്സരത്തിലാണ് താരം ആദ്യമായി ലോകകപ്പിനിറങ്ങിയത്. ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തി, എട്ട് പന്തുകൾ മാത്രം ക്രീസിൽ നിന്ന താരം മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 22 റൺസ് നേടിയാണ് പുറത്തായത്. വലിയ ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും ബിഗ് ഹിറ്റുകളിലൂടെ തന്റെ ആത്മവിശ്വാസത്തിന് അടിവരയിടാൻ സഞ്ജുവിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ മത്സരത്തിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീർ. നമീബിയയ്ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമില്‍ നടത്തിയ ടീം മീറ്റിങ്ങിലാണ് സഞ്ജുവും ഇഷാൻ കിഷനും നല്‍കിയ തുടക്കത്തെ ഗംഭീര്‍ പുകഴ്ത്തിയത്. ബിസിസിഐ പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more