1 GBP = 126.74
breaking news

ഇരട്ട സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ പോരില്‍ അഫ്ഘാനിസ്ഥാനെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക

ഇരട്ട സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ പോരില്‍ അഫ്ഘാനിസ്ഥാനെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക

ഈ ടി-20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ അഫ്ഘാനിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക് . രണ്ട് സൂപ്പര്‍ ഓവറോടെ ആവേശം വാനോളം ഉയര്‍ന്ന മത്സരം ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്നായി മാറുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറിനെ അവസാനം നാല് പന്തില്‍ 24 റണ്‍സ് വേണമെന്നിരിക്കെ ഗുര്‍ബാസായിരുന്നു ക്രീസിലെത്തിയത്. നേരിട്ട മൂന്ന് പന്തും സ്‌കിസറിച്ച ഗുര്‍ബാസ് അഫ്ഘാന് വാനോളം പ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ഒരു സിക്‌സര്‍ വേണമെന്നിരിക്കെ അടുത്ത പന്ത് വൈഡ് ആകുകയായിരുന്നു. അടുത്ത പന്തില്‍ ബൗണ്ടറിക്ക് വേണ്ടി ശ്രമിച്ച ഗുര്‍ബാസിനെ മില്ലര്‍ കൈയ്യിലൊതുക്കുകയായിരുന്നു.

ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാന്‍ 17 റണ്‍സ് നേടിയിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി പന്തെടുത്തത്. 5 പന്ത് നേരിട്ട അസ്മതുള്ളാഹ് ഒമര്‍സായി രണ്ട് സിക്‌സറും ഒരു ഫോറും പറത്തി 16 റണ്‍സ് അടിച്ചു. മറ്റൊരു ഓപ്പണറായി എത്തിയ റഹ്‌മതുള്ള ഗുര്‍ബാസ് ഒരു പന്തില്‍ ഒരു റണ്‍സ് നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more