മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നിരവധി ബോക്‌സ് ഓഫീസ് വിജയചിത്രങ്ങളുടെ സ്രഷ്ടാവുമായ ലാൽ ജോസ് നയിക്കുന്ന രണ്ട് ദിവസത്തെ സമഗ്രമായ അഭിനയവും ചലച്ചിത്ര നിർമ്മാണവും ഉൾക്കൊള്ളുന്ന വർക്ക്‌ഷോപ്പ് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്നു.
2026 ഫെബ്രുവരി 14, 15 (ശനി, ഞായർ) തീയതികളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ ലണ്ടൻ ഹോൺചർച്ചിലെ ക്യാമ്പിയൻ അക്കാദമി ഹാളിൽ വെച്ചാണ് വർക്ക്‌ഷോപ്പ് നടക്കുന്നത്.
അഭിനയം, സംവിധാനം, തിരക്കഥ രചന, സിനിമാറ്റോഗ്രഫി തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ള അഭിനേതാക്കൾക്കും നവാഗത ചലച്ചിത്ര പ്രവർത്തകർക്കും സിനിമാ ആസ്വാദകർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വർക്ക്‌ഷോപ്പ് തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്നതാണ്. ലൈവ് സീൻ ഷൂട്ടുകൾ ഉൾപ്പെടുന്ന പരിശീലനം ഈ പരിപാടിയുടെ പ്രത്യേകതയാണ്.
വർക്ക്‌ഷോപ്പിൽ ലാൽ ജോസിനൊപ്പം
ഷിജു എം. ഭാസ്കർ (തിരക്കഥാകൃത്ത് & ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി),
ശരൺ S.S. (കാസ്റ്റിംഗ് ഡയറക്ടർ & ആക്ടിംഗ് കോച്ച്), അരുൺ കുമാർ (സംവിധായകൻ) എന്നിവരും ക്ലാസുകൾ നയിക്കും.
സ്ക്രീൻ അഭിനയം, ഓഡിഷൻ തയ്യാറെടുപ്പ്, ഷോർട്ട് ഫിലിം നിർമ്മാണം, സിനിമാ വ്യവസായത്തിലേക്കുള്ള പ്രവേശന മാർഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ സമഗ്രമായ പരിശീലനമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക.
വർക്ക്‌ഷോപ്പിനോടനുബന്ധിച്ച് “Connecting Actors & Filmmakers” എന്ന പ്രത്യേക നെറ്റ്‌വർക്കിംഗ് സെഷനും സംഘടിപ്പിക്കുന്നുണ്ട്. അഭിനയം, സംവിധാനം, തിരക്കഥ, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, നിർമ്മാണം തുടങ്ങിയ സിനിമാ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സെഷൻ സഹായകരമായിരിക്കും.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളും, ഫാക്കൽറ്റിയുമായി സംവദിക്കാനുള്ള പ്രത്യേക ചോദ്യോത്തര സെഷനുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
കലാഭവൻ ലണ്ടൻ
📞 07841 613973
✉️ kalabhavanlondon@gmail.com
click on malayalam character to switch languages