1 GBP = 123.01
breaking news

‘സർവ്വം മായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഹൃദയസ്പർശിയായ ഈ ചിത്രം കണ്ട് ഞാനും ശരത്തും ചിരിക്കുകയും കരയുകയും കണ്ണുനിറയുകയും ചെയ്തു.‘ നടി രാധിക ശരത്

‘സർവ്വം മായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഹൃദയസ്പർശിയായ ഈ ചിത്രം കണ്ട് ഞാനും ശരത്തും ചിരിക്കുകയും കരയുകയും കണ്ണുനിറയുകയും ചെയ്തു.‘ നടി രാധിക ശരത്

2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം ‘സർവ്വം മായ’ തിയറ്ററുകളിലെ വിജയത്തിന് പിന്നാലെ ജിയോ ഹോട്ട്‌സ്റ്റാറിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ നിവിൻ പോളി, റിയ ഷിബു, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി രാധിക ശരത്കുമാർ.

ചിത്രം തന്നെയും ഭർത്താവ് ശരത്കുമാറിനെയും ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തെന്ന് രാധിക എക്‌സിൽ കുറിച്ചു. ഹൃദയസ്പർശിയായ ഈ ചിത്രത്തിൽ നിവിൻ പോളി തന്റെ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു എന്നും, റിയ ഷിബുവിന്റെ പ്രകടനം സിനിമയുടെ കരുത്താണെന്നും അവർ പറഞ്ഞു. സംവിധായകൻ അഖിൽ സത്യന്റെ രചനാശൈലിയെയും അവർ പ്രശംസിച്ചു.

‘സർവ്വം മായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഹൃദയസ്പർശിയായ ഈ ചിത്രം കണ്ട് ഞാനും ശരത്തും ചിരിക്കുകയും കരയുകയും കണ്ണുനിറയുകയും ചെയ്തു. നിവിൻ പോളി, നിങ്ങൾ ആ വേഷം അത്രത്തോളം മനോഹരമായി അവതരിപ്പിച്ചു. റിയ ഷിബു, സിനിമയുടെ ഒരു വലിയ കരുത്ത് തന്നെയായിരുന്നു നിങ്ങളുടെ പ്രകടനം. അഖിൽ സത്യൻ, നിങ്ങളുടെ എഴുത്തിന് ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ. ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’ എന്നാണ് രാധിക എക്സിൽ കുറിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more