- ടിന്റു മാത്യുവിന് നാളെ റെക്സം കേരളീയ സമൂഹം അന്ത്യയാത്ര അർപ്പിക്കും
- സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
- സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
- ഹോർമുസ് ഗതാഗതം പുനഃസ്ഥാപിക്കണം; 30 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് ലണ്ടനിലെ സൈനിക ആസ്ഥാനത്ത്
ഗ്ലോബൽ പീസ് പാർലമെന്റ് സമ്മേളനം പൂർത്തിയായി
- Jan 12, 2026
കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമ്മത്തിന്റെ തുടർച്ചയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വേൾഡ് പീസ് മിഷൻ,ലോകമെമ്പാടും സമാധാനം, ഐക്യം, മാനവ സൗഹൃദം, എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്നും, മതം, വർണം, ജാതി, ദേശം എന്നീ വേർതിരിവുകളില്ലാതെ മനുഷ്യരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ് വേൾഡ് പീസ് മിഷന്റെ മുഖ്യ ദർശനമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ഒരു ആശയം മാത്രമല്ല അത് ഒരു ഉത്തരവാദിത്വമാണ്. ജീവിക്കുന്ന ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും എന്ന വേർതിരിവുകളില്ലാതെ ജീവിക്കാനും, ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനമെന്നും, ജനനത്തിനും മരണത്തിനും ഇടയിൽ നന്മയുടെയും, കരുണയുടെയും, സമാധാനത്തിന്റെയും അടയാളമായി ജീവിച്ച്, ജീവിതം കാലാതിതമായി അടയാളപ്പെടുത്തണമെന്നും വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും, സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ തന്റെ സ്വാഗതപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ അതിഥിയും, പ്രശസ്ത നയതന്ത്ര വിദഗ്ധനുമായ അംബാസിഡർ ടി. പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ സമാധാനത്തിന്റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല എന്ന് സൂചിപ്പിച്ചു. കാലം കടന്നു പോകുന്നതിനൊപ്പം മനുഷ്യന്റെ വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, അനവധി പ്രശ്നങ്ങളും, വേദനകളും, അസ്വസ്ഥതകളും അടിഞ്ഞുകൂടിയിട്ടുണ്ട്. മനസ്സിനെയും, ചിന്തയെയും ബന്ധങ്ങളെയും പോലും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽനിന്ന് മോചിതരാകാൻ മറ്റുള്ളവരോടുള്ള വൈരാഗ്യവും വെറുപ്പും, മനുഷ്യനെ തകർക്കുന്നു. ക്ഷമയും കരുണയും വളർത്തുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം ഉണ്ടാകു. ഭയം മനുഷ്യനെ അടച്ചിടുന്നു. വിശ്വാസവും, ആത്മവിശ്വാസവും വളർത്തിയാൽ മാത്രമേ സ്വാതന്ത്ര്യബോധം കൈവരിക്കാനാകു. സ്വാർത്ഥതയും അധികാരമോഹവും സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. വിനയവും, സേവനമനോഭാവവും സമാധാനത്തിന്റെ അടിസ്ഥാനമാണ്. മത-ജാതി വർണ്ണ വിഭജനങ്ങൾ മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നു. എല്ലാവരെയും ഒരേ മാനവ കുടുംബത്തിലെ അംഗങ്ങളായി കാണാനുള്ള ബോധമാണ് സമാധാനത്തിന്റെ വഴി. അനന്തമായ ആഗ്രഹങ്ങൾ തിന്മയ്ക്കും, പകയ്ക്കും, മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കും കാരണമാകുന്നു. ലളിത ജീവിതവും, സംതൃപ്തിയും മനസ്സിന് ശാന്തി നൽകുന്നു. അറിവില്ലായ്മയും, തെറ്റായ ധാരണകളും വൈരത്തിന്റെ വിത്തുകളാണ്. സംവാദവും, വിദ്യാഭ്യാസവും അവയെ മാറ്റിമറിക്കും. ചിന്തയിലും വാക്കിലും പ്രവർത്തിയിലും, നിയന്ത്രണം ഇല്ലാതാകുമ്പോൾ, സമാധാനം നഷ്ടമാകുന്നു. ആത്മപരിശോധനയും, ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും ശ്രീ.ടി.പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
വിഭജനങ്ങളും, അനശ്ചിതത്വങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പീസ് പാർലമെന്റിന്റെ ലക്ഷ്യം സുതാര്യമാണ്. ഭിന്നതയ്ക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളും സംഘർഷത്തിനു പകരം സമാധാനവും കരുണയ്ക്കും തെറ്റിദ്ധാരണയ്ക്കും പകരം ഐക്യം വളർത്തി, സമാധാനത്തിന്റെ ഒരു അരുവിയായി ജീവിതം ഒഴുകണമെന്നും, മറ്റ് ജീവിതങ്ങളുടെ അടിവേരുകളെ നനച്ച് സൗമ്യതയുടെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും തളർപ്പുണ്ടാക്കി, സ്നേഹ സന്തോഷത്തിന്റെ ഒരു പൂന്തോട്ടം ആയി ചേർന്നുനിൽക്കണമെന്നും, കഥകളും, ഉപകഥകളും കൂട്ടിച്ചേർത്ത് തത്വചിന്തകനും, ആത്മീയ ഗുരുവും വേൾഡ് മിഷന്റെ മെന്ററുമായ ഫാ. ബോബി ജോസ് കട്ടിക്കാട് തന്റെ ധ്യാനാത്മകമായ സന്ദേശം പ്രകാശമുള്ളതാക്കി.വിദ്വേഷവും, പകയും, വിചാരണയും കൂടാതെ എല്ലാവരും കരങ്ങൾ ചേർത്തുപിടിച്ച് പ്രാർത്ഥിക്കാനും, സ്നേഹിക്കാനും പങ്കുവയ്ക്കുവാനും പ്രതീകാത്മമായി അദ്ദേഹം പഠിപ്പിച്ചു.
മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണ്. വർണ്ണവും ജാതിയും, ഭാഷയും, നമ്മെ വേർതിരിക്കാനല്ല,. വൈവിധ്യത്തിൽ ഐക്യം കാണാൻ പഠിപ്പിക്കാനാണ്. ഇന്ന് ഇവിടെ നിന്ന് നമ്മൾ ഒരു തീരുമാനമെടുക്കണം. വെറുപ്പിനു പകരം കരുണ, അക്രമത്തിന് പകരം സംവാദം, സ്വാർത്ഥതയ്ക്ക് പകരം സേവനം, അതാണ് നമ്മുടെ പ്രതിജ്ഞ, അതാണ് നമ്മുടെ ദൗത്യം. മിയാവോ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ. പീസ് പാർലമെന്റ് സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് സാഹിത്യ സമ്മേളനം ആരംഭിച്ചു. സാഹിത്യത്തിലൂടെ സമാധാന വഴികൾ എങ്ങനെ ഒരുക്കാം എന്നതായിരുന്നു വിഷയം. ഫാ. ബോബി ജോസ്, പ്രൊഫ.ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ. കെ എന്നിവരടങ്ങുന്ന പാനലാണ് ചർച്ചകൾ നടത്തിയത്.
തുടർന്ന് നടന്ന റിലീജിയസ് പാർലമെന്റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസ്സി മരിയ, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, പ്രൊഫ.കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം വിമൻസ് പാർലമെന്റിൽ ഇന്ത്യയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ദയബായി, എൻഡോസൽഫൻ കെടുതികളെ കുറിച്ച് സ്കിറ്റ് അവതരിപ്പിച്ചു. രാഷ്ട്രീയക്കാരുടെ കൈയിൽനിന്നുണ്ടായ വീഴ്ചയെ,ഒരു ജില്ലയുടെ വിലാപത്തെ മറന്നു നടക്കുന്നവരെ വിചാരണ ചെയ്ത് ദുരന്തമുഖത്തെ മുന്നിൽ കാണിച്ച് തന്ന അവതരണം യുവജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ കണ്ണ് തുറന്നു കാണാനും, ചിന്തിക്കുവാനും കാരണമായി. റവ. സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര സ്ത്രീകൾക്ക് സമാധാന പരിശ്രമത്തിൽ എങ്ങനെ പങ്കാളികളാകാംമെന്ന് മനോഹരമായ ക്ലാസ്സ് നൽകി. മീഡിയ പാർലമെന്റിൽ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. ബ്ലെസി, ഡോ.ബിബു നാരായണൻ, ശ്രീ. ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവർ പങ്കെടുത്തു. സിനിമയിലൂടെ സമാധാനത്തിനായി പുതിയ വഴികൾ തുറക്കാമെന്ന് പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്ന കഥകൾക്ക് പകരം കരുണയും, സഹവർത്തിത്വവും, പഠിപ്പിക്കുന്ന സിനിമ ഉണ്ടാകണം. ആക്രമത്തെ മഹത്വപ്പെടുത്തുന്നതിനേക്കാൾ മനുഷ്യന്റെ മൂല്യവും ഉത്തരവാദിത്വവും, ഉയർത്തി കാട്ടണമെന്നും, ഒരു നല്ല സിനിമ ഒരാളുടെ മനസ്സ് മാറ്റാം. അങ്ങനെ മാറുന്ന ഓരോ മനസ്സും, പുതിയൊരു സമാധാന വഴി തുറക്കുമെന്നും ബ്ലെസ്സി കൂട്ടിച്ചേർത്തു.
തുടർന്നു നടന്ന വിദ്യാഭ്യാസ പാർലമെന്റ് പ്രൊഫ. ഡോ. റൂബിൾ രാജ് വിദ്യാഭ്യാസത്തിലൂടെ സമാധാന ജീവിതം എങ്ങനെ നേടിയെടുക്കാമെന്ന് തന്റെ ഹൃസ്വമായ പ്രസംഗത്തിൽ വിശദീകരിച്ചു. ശ്രീമതി ഡോ. കമല.കെ, അഭിലാഷ് ജോസഫ്, ഡോക്ടർ തോമസ് എബ്രഹാം, ഡോക്ടർ ജിജി കൂട്ടുമ്മൽ എന്നിവർ അടങ്ങുന്ന പാനൽ ശക്തമായ സന്ദേശം നൽകി. ഓരോ പാർലമെന്റിന് ശേഷവും, 5 ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങളടങ്ങിയ വീഡിയോ പ്രസന്റേഷനുമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ശ്രീ.ഡീജോ. പി. വർഗീസിന്റെ നേതൃത്വത്തിലായിരുന്നു വീഡിയോ പ്രസന്റേഷൻ. സമ്മേളനത്തിൽ അഞ്ചു കോണ്ടിനെന്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഡോ. സണ്ണി സ്റ്റീഫൻ 1995ൽ ആരംഭിച്ച വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, മതാന്തരസംവാദം, കുടുംബ നവീകരണ മിഷൻ, ചാരിറ്റി മിഷൻ, എജുക്കേഷണൽ മിഷൻ, ഗ്രീൻ വേൾഡ് മിഷൻ, മെഡിക്കൽ മിഷൻ, എംപവറിംഗ് വിമൻ, മീഡിയ മിഷൻ, സോഷ്യൽ ജസ്റ്റിസ്, പീസ് ഗാർഡൻ, ഫാമിലി കൗൺസിലിംങ്, പീസ് മെഡിറ്റേഷൻ, യൂത്ത് ഫോർ യൂണിറ്റി, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സാമൂഹിക തിന്മയ്ക്ക് എതിരെയുള്ള ക്യാംപെയിനുകൾ, ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലോത്ത് ബാങ്ക്, അന്നവും, അറിവും ആദരവോടെ എന്ന പ്രതിദിന അന്നദാന പദ്ധതി തുടങ്ങി ഒട്ടേറെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നിയോഗ ശുദ്ധിയോടെ പൂർത്തിയാക്കി മുപ്പത്തി ഒന്നാം വർഷത്തിലേക്ക് കടന്നു വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ. അഞ്ചു ഭൂഖണ്ഡങ്ങളിലായി, 54 രാജ്യങ്ങളിൽ ശാഖോപശാഖയായി
വളർന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ, ലോകം മുഴുവൻ ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. അനാഥർ, തെരുവു കുട്ടികൾ, രോഗികൾ, ദരിദ്രർ, നിരാലാംബരായ വിധവകൾ, അശരണരായർ, ഇവരുടെ വേദനകളോട് ഹൃദയം തുറന്നു പ്രതികരിച്ചുകൊണ്ടും, അകമഴിഞ്ഞ് സഹായിച്ചു കൊണ്ടും സണ്ണി സ്റ്റീഫൻ നാല് പതിറ്റാണ്ട് നിശബ്ദമായി സേവനം നടത്തി.വലിയ വേദികളോ വാർത്താ തലക്കെട്ടുകളോ ഇല്ലാതെ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ന് ലോകത്തിന്റെ നെറുകയിൽ കാരുണ്യത്തിന്റെ അടയാളമായി ഉയർന്നുനിൽക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹവും, സേവന സമർപ്പണവും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യ സേവനങ്ങളുടെ മഹത്വം ,ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ സംഗീതജ്ഞനായ ഈ കാരുണ്യ പ്രവർത്തകൻ സഞ്ചരിച്ച വഴികൾ ശ്രദ്ധേയമാണ്. മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന സേവനം അതിരുകൾക്കപ്പുറമാണ്, അത് രാജ്യങ്ങളും മതങ്ങളും, ഭാഷകളും കടന്നു പോകുന്നു. വേൾഡ് പീസ് മിഷൻ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, മാനവികതയുടെയും വിജയം തന്നെയാണ്.
അധ്യാപനത്തിലൂടെയും, മോട്ടിവേഷണൽ ക്ലാസുകളിലൂടെയും, സംഗീത സംവിധാനത്തിലൂടെയും, പുസ്തക വിതരണത്തിലൂടെയും, സംഗീത ആൽബങ്ങളിലൂടെയും ലഭിച്ച മുഴുവൻ തുകയും മുടക്കിയാണ് 54 രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സണ്ണി സ്റ്റീഫൻ എന്ന ഈ കാരുണ്യ സഞ്ചാരി യാത്ര ചെയ്തത്. മൂന്നു പതിറ്റാണ്ട് നിന്ദനങ്ങളും, പരിഹാസവും, ധാരാളം വേർതിരിവുകളുമുണ്ടായിട്ടും, ആരോടും പരിഭവമില്ലാതെ പ്രതിഷേധങ്ങളും, പ്രതികാരവുമില്ലാത്ത സ്വാർത്ഥതകൂടാതെ സ്നേഹിച്ചും, പങ്കുവെച്ചും ജീവിതം അടയാളപ്പെടുത്തിയ ഈ മനുഷ്യസ്നേഹി കാലത്തിനപ്പുറം സഞ്ചരിക്കുന്നു. ലോകത്തിന് മാതൃകയായ മനുഷ്യത്വത്തിന്റെ പ്രത്യക്ഷ രൂപമാണ് ഡോ. സണ്ണി സ്റ്റീഫൻ.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അംബാസിഡർ ശ്രീ. ടി. പി. ശ്രീനിവാസനാണ്. അവാർഡുകൾ വിതരണം ചെയ്തത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫാണ്.
സമാപന സമ്മേളനത്തിൽ വേൾഡ് പീസ് അക്കാദമി അവാർഡുകൾ വിതരണം ചെയ്തു .വിശ്വശാന്തി ( വേൾഡ് പീസ്) അവാർഡ് ലഭിച്ചത് യു.എസ് ഗവ. സീനിയർ എക്സിക്യൂട്ടീവ് റവ ഫാ. അലക്സാണ്ടർ കുര്യനാണ്. ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അവാർഡ് ഫ്ലോറിഡയിലുള്ള ശ്രീ. ജോൺ ടൈറ്റസിനു ലഭിച്ചു. ഇന്ത്യൻ സോഷ്യൽ ആക്ടിവിസ്റ്റ് ദയ ബായിക്ക് വിമൻ എംപവർമെന്റ് അവാർഡ് നൽകി ആദരിച്ചു.
തുടർന്ന് വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ എക്സലൻസ് അവാർഡും വിതരണം ചെയ്തു. ശ്രീ. സിജോ വടക്കൻ (ഓസ്റ്റിൻ) പട്ടിണി പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന ആഫ്രിക്കയിലുള്ള സന്യാസിനി സിസ്റ്റർ മേലോമ (റുവാൻഡാ &കെനിയ) ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനങ്ങൾ നൽകുന്ന ഡോ. ജയകുമാർ ടി. കെ ക്കും, കിഡ്നി ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഫാ.ഡേവിസ് ചിറമേലിനും ബിസിനസിലും കാരുണ്യപ്രവർത്തികളിലും ഒരു പോലെ ഇടപെടുന്ന ജോസ് ജോസഫ് (യൂ.എ.ഇ) ഫോക്കാനാ പ്രസിഡന്റ് ശ്രീ. സജിമോൻ ആന്റണിയെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചു. സൗത്ത് ആഫ്രിക്കയിൽ തുടർച്ചയായി കാരുണ്യ പ്രവർത്തികൾ വഴി ആഫ്രിക്കയിലെ കുഞ്ഞ് മദർ തെരേസ എന്നറിയപ്പെടുന്ന സി. സെറിൻ മരിയയ്ക്ക് പ്രത്യേക അവാർഡ് നൽകിയും വേൾഡ് പീസ് മിഷൻ ആദരിച്ചു. എസ്.ബി.ഐ. മുൻ ജനറൽ മാനേജർ ശ്രീ. പി സി തോമസ് എല്ലാവർക്കും നന്ദി പറഞ്ഞു.
ട്രിനിറ്റി ഗ്രൂപ്പ് ഫൗണ്ടറും സി.ഇ.ഒ.യുമായ ശ്രീ. സിജോ വടക്കനാണ് ഗ്ലോബൽ പീസ് പാർലമെന്റ് ഗ്രാൻഡ് സ്പോൺസർ . യു.എസ് വേൾഡ് പീസ് മിഷൻ ട്രഷറർ ശ്രീ. മാത്യു ചാക്കോ സി. പി. എ, യു.എസ് വേൾഡ് പീസ് മിഷൻ വൈസ് പ്രസിഡന്റ് ശ്രീമതി ഷെർളിബിജു എന്നിവരാണ് മറ്റ് സ്പോൺസർമാർ. ഓസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൊളും പീസ് പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു.
Latest News:

ടിന്റു മാത്യുവിന് നാളെ റെക്സം കേരളീയ സമൂഹം അന്ത്യയാത്ര അർപ്പിക്കും
ബെന്നി മേനാച്ചേരി നോർത്ത് വെയിൽസിലെ റെക്സാമിൽ ക്യാൻസർ രോഗത്തോട് പേരാടി മരണമടഞ റ്റിന്റു മാത്യുവിന...Obituary
സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവു...Breaking News
ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ...Breaking News
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തി...Breaking News
നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ...Kerala
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്റ...Breaking News
പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, ...
തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുട...Kerala
സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സുവർണ മെഡൽ അണിഞ്ഞ് കേരളത്തിൽ നിന്നുള്ള സഹോദരിമ...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം. കണ്ടെയ്നർ ഷിപ്പുകളായ എംഎസ്സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ്
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന മുൻ ജീവനക്കാരനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് ഒരു സഹായിയെ പുറത്താക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസി ടിവി
- നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ്
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും
- പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, കാലപ്പഴക്കം കണ്ടെത്താൻ പരിശോധന തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആശുപത്രി മുറിയിൽ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. വെടിയുണ്ടകളുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. സായുധ സേനകളും റെയിൽവേ പൊലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages