1 GBP = 122.37
breaking news

മമ്മൂട്ടിക്ക് ഭിക്ഷക്കാരനാകാനും രാജാവാകാനും കഴിയും, എന്നാൽ മോഹൻലാലിന് അത് സാധിക്കില്ല: , കാരണം പറഞ്ഞ് ഉർവശി

മമ്മൂട്ടിക്ക് ഭിക്ഷക്കാരനാകാനും രാജാവാകാനും കഴിയും, എന്നാൽ മോഹൻലാലിന് അത് സാധിക്കില്ല: , കാരണം പറഞ്ഞ് ഉർവശി

ഏത് കഥാപാത്രവും അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിയുന്ന മലയാളത്തിലെ നടി ആരാണെന്ന് എന്ന് ചോദിച്ചാൽ ഉർവശി എന്നായിരിക്കും ഉത്തരം. അതുകൊണ്ട് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് ഉർവശി. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ഉർവശി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്ന അഭിനേതാവാണ് മമ്മൂട്ടി എന്നും എന്നാൽ മോഹൻലാലിനെക്കൊണ്ട് അത് സാധിക്കില്ലെന്നും ആണ് ഉർവശി പറയുന്നത്. ഏത് സ്ലാങ്ങും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി. അത് എന്നും അദ്ദേഹത്തിലെ അഭിനേതാവിന്റെ ഒരു പ്ലസ് ആയി തുടരുമെന്നും ഉർവശി പറഞ്ഞു. ‘ഒരു തൂണ് കൊണ്ട് മാത്രം ഒന്നും നിൽക്കില്ല. അതിന് രണ്ടെണ്ണം വേണം അതുപോലെയാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടിയും മോഹൻലാലും.

പക്ഷെ സ്ലാങ്ങുകൾ നന്നായി ഉപയോഗിക്കുന്നതും വേഷചേർച്ചയിലും മമ്മൂക്കയാണ് ബെസ്റ്റ്. ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്നത് ജഗതി ശ്രീകുമാറിനും മമ്മൂട്ടിക്കുമാണ്. എന്നാൽ മോഹൻലാലിന് അത് കഴിയില്ല. അദ്ദേഹത്തിന്റെ ശാരീരികമായ സാനിധ്യത്തിന് കുറച്ച് പണിയെടുക്കണം. മോഹൻലാൽ വഴിയരികിൽ നിന്ന് ഭിക്ഷയെടുന്ന റോൾ ചെയ്‌താൽ ആരും വിശ്വസിക്കില്ല കാരണം അദ്ദേഹത്തിന്റെ ലുക്കാണ്. അല്ലാത്തപക്ഷം ഗംഭീര അഭിനേതാവാണ് മോഹൻലാൽ എന്നാണ് ഉർവശി പറഞ്ഞത്.

മമ്മൂട്ടി ഏത് സ്ലാങ്ങും അനായാസം ചെയ്യും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ലാങ് മമ്മൂട്ടി അനായാസം കൈകാര്യം ചെയ്യും. അത് എല്ലാവർക്കും പറ്റില്ല. അത് എന്നും മമ്മൂക്കയ്ക്ക് ഒരു പ്ലസ് ആയി നിൽക്കും’, ഉർവശി കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more