1 GBP = 121.19
breaking news

സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ”സ്വർഗം” എന്ന ആദ്യ ചിത്രം മികച്ച മൂലകഥക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മൂന്നു ജെ. സി ഡാനിയേൽ അവാർഡും കരസ്ഥമാക്കി; രണ്ടാമത്തെ ചിത്രം ‘’ആഘോഷ’’ത്തിന്റെ ചിത്രീകരണം പൂർത്തിയായി

സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ”സ്വർഗം” എന്ന ആദ്യ ചിത്രം മികച്ച മൂലകഥക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മൂന്നു ജെ. സി ഡാനിയേൽ അവാർഡും കരസ്ഥമാക്കി; രണ്ടാമത്തെ ചിത്രം ‘’ആഘോഷ’’ത്തിന്റെ ചിത്രീകരണം പൂർത്തിയായി

സമൂഹത്തിനു നല്ല സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ സി. എൻ ഗ്ലോബൽ മൂവീസ് നിർമിച്ച ”സ്വർഗം” എന്ന ആദ്യ ചിത്രം മികച്ച മൂലകഥക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മൂന്നു ജെ. സി ഡാനിയേൽ അവാർഡും കരസ്ഥമാക്കി. രണ്ടാമത്തെ ചിത്രം ‘’ആഘോഷ’’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടിന്റെയും മുണ്ടൂർ യുവക്ഷേത്ര കോളജിന്റെയും സമീപപ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത് . യുകെ യിലുള്ള ജോർഡി തോമസും ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.
Life is all about celibrations എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രമെത്തുന്നത്.

ക്യാമ്പസിന്റെ രസക്കൂട്ടിൽ അണിയിച്ചൊരുക്കുന്ന ക്ലീൻ എന്റർടൈനർ ചിത്രമാണ് ആഘോഷം. വിജയരാഘവനും, നരേനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വൻ യുവതാരനിരതന്നെ അണിനിരക്കുന്നുണ്ട്. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലൊരുങ്ങുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
ഡോ. ലിസി ഫെർണാണ്ടസിൻ്റെ കഥയ്ക്ക് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്, ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബിയാണ്. ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ”ആഘോഷ”ത്തിലൂടെ ക്യാമ്പസിൽ എത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിൻ ആണ് നായിക.
വിജയരാഘവൻ, ജെയ്സ് ജോസ്, അജു വർഗീസ്, ജോണി ആൻ്റണി, രഞ്ജി പണിക്കർ, ധ്യാൻ ശ്രീനിവാസൻ, ബോബി കുര്യൻ, ഷാജു ശ്രീധർ, കോട്ടയം രമേശ്, സുമേഷ്, മഖ്‌ബൂൽ സൽമാൻ, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രഞ്ജി പണിക്കർ, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഷാജി കൈലാസിന്റെയും രഞ്ജി പണിക്കറിന്റെയും മക്കൾ ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കലാലയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ചേർന്നാണ് നിർമ്മിക്കുന്നത് .ഡോ. ദേവസ്യ കുര്യൻ (ബാംഗ്ലൂർ), ജെസ്സി മാത്യു (ദുബായ്), ലൈറ്റ് ഹൗസ് മീഡിയ (യുഎസ്എ), ജോർഡി തോമസ് (യുകെ), ബൈജു എസ്. ആർ (ബാംഗ്ലൂർ) എന്നിവരാണ് സഹനിർമാതാക്കൾ.

സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസിയും ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി .കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ഡോ. ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ എന്നിവരാണ.
ഡോ. ലിസി കെ. ഫെർണാണ്ടസിന്റെതാണ് കഥ. ഹരിനാരായണന്റെയും, സന്തോഷ് വർമയുടെയും രചനയ്ക്ക് സ്റ്റീഫൻ ദേവസ്യയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം – റോജോ തോമസ്. എഡിറ്റിംഗ് – ഡോൺ മാക്സ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ.ആർ. പ്രൊജക്റ്റ് ഡിസൈനർ – ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ. കലാസംവിധാനം -രജീഷ് കെ. സൂര്യ. മേക്കപ് – മാളൂസ് കെ. പി. വസ്‌ത്രാലങ്കാരം – ബബിഷ കെ രാജേന്ദ്രൻ. സ്‌റ്റിൽസ് – ജെയ്സൺ ഫോട്ടോ ലാൻഡ്. പ്രോജക്ട് കോഡിനേഷൻ ടീം ലാമാസ്. പി ആർ ഒ – മഞ്ജു ഗോപിനാഥ്. മീഡിയ ഡിസൈൻ: പ്രമേഷ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്. പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ ആഘോഷം ഉടൻ തീയേറ്ററുകളിലെത്തും.

Screenshot

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more