- അനധികൃതമായി ജോലി ചെയ്തതിന് അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് ഹോം ഓഫീസ്
- മാനസികാരോഗ്യത്തിന് കൂടുതൽ കരുതലുമായി സർക്കാർ; ബാങ്കുകളിലും ലൈബ്രറികളിലും വാക്ക് ഇൻ സെന്ററുകൾ തുറക്കും
- വൈദ്യുതി തടസ്സപ്പെട്ടു; വെള്ളിയാഴ്ച വൈകി വരെ ട്രെയിൻ യാത്രക്കാർക്ക് വലിയ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
- ഗ്രീൻ കാർഡ് അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്; അപൂർണ്ണമായ വിസ അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടും
- ഹുർമുസ്: കരാർ അരികെയെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ സമാന സ്ഥിരീകരണവുമായി ഇറാനും
- വാരിയേഴ്സ് കപ്പ് 2026: ഏകദിന ടി10 ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച; മാറ്റുരയ്ക്കാൻ 9 ടീമുകൾ
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ പരിചയപ്പെടാം......
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
- Nov 21, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

ശ്രീ. സി.എ. ജോസഫ് – മലയാളഭാഷാ സ്‌നേഹി പുരസ്കാരം, ശ്രീ. സാജൻ സത്യൻ – നഴ്‌സിംഗ് ലീഡർഷിപ്പ് എക്സലൻസ് അവാർഡ്, ശ്രീ. സൈമൺ വർഗ്ഗീസ് – വിഷനറി എൻ്റർപ്രേണർ ഓഫ് ദ ഇയർ അവാർഡ്, ശ്രീ. അഭിഷേക് അലക്സ് – കായിക പ്രതിഭ പുരസ്കാരം, ശ്രീമതി. മൻജു സുനിൽ – നൃത്യരത്‌ന പുരസ്‌കാരം എന്നിവരാണ് ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്‌കാര ജേതാക്കൾ.
സി. എ. ജോസഫ്.
യുക്മയുടെ രൂപീകരണം മുതൽ സംഘടനയിൽ ഉറച്ചു നിന്ന ഒരു സഹയാത്രികനായ സി എ ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ കലാ വിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ, രക്ഷാധികാരി, ‘ജ്വാല’ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു.
യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ചിട്ടുള്ള സാഹിത്യമത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ, സ്റ്റാർ സിംഗർ മത്സരങ്ങൾ എന്നിവയുടെയെല്ലാം വിജയത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. യുക്മയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള കേരള പൂരം-വള്ളംകളി മത്സരങ്ങളുടെ റണ്ണിംഗ് കമന്ററി ടീമിലെ അംഗമെന്ന നിലയിൽ മികവാർന്ന പങ്കാളിത്തം വഹിച്ചിട്ടുണ്ട് . യുക്മ സംഘടിപ്പിച്ചിട്ടുള്ള 16 കലാമേളകളിലും വിവിധ റീജണുകളിലും ദേശീയതലത്തിലും നടത്തിയ മത്സരങ്ങളിൽ വിധികർത്താവായും പങ്കെടുത്തിട്ടുണ്ട്.

കോവിഡിന്റെ ഫലമായുണ്ടായ ലോക്‌ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് നാല് മാസത്തോളം നീണ്ടുനിന്ന, ഏവരുടെയും പ്രശംസ നേടിയ, യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ചിരുന്നു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് യുകെയിലെ കലാ സാംസ്കാരിക സാമൂഹീക രംഗത്ത് ഇന്നും സജീവമായി പ്രവർത്തിക്കുന്നു. യുകെയിൽ നിന്നുമുള്ള ലോക കേരളസഭാംഗമായും കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.
മികച്ച അഭിനേതാവ്, സംഘാടകൻ, വാഗ്മി എന്നീ നിലകളിലും അറിയപ്പെടുന്ന സി എ ജോസഫ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിലുള്ള 2021 ലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ചത്. യുകെ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് മൂവികളിലും ‘ഒരു ബിലാത്തി പ്രണയം’ എന്ന ഫുൾ മൂവിയിലും അടുത്ത നാളിൽ യുകെയിൽ അവതരിപ്പിച്ച ‘വെളിച്ചം’എന്ന നാടകത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടേതായി പുറത്തിറങ്ങിയ ഏതാനും സംഗീത ആൽബങ്ങൾക്ക് ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയനിൽ നിന്ന് എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ മേഖലകളിലും പ്രവർത്തിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെത്തി.15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. സൗദിയിലെ കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇൻറർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സ്കൂൾ-കോളേജ് പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ സി എ ജോസഫ് 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. ഇപ്പോൾ ബേസിംഗ്‌സ്‌റ്റോക്കിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ: അൽഫോൻസാ, മക്കൾ: ജോയൽ, ജെസ്വിൻ.
സാജൻ സത്യൻ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലൂടെ ബിഎസ്സ്സി നഴ്സിംഗ് 1994 – 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ സത്യൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003-ൽ യുകെയിൽ ബൂപയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് എസ്സിൽ ജോലി ചെയ്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ്സ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ് ആയിരുന്നു. 2003 മുതൽ എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സാണ് സാജൻ. ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസറുടെ എത്നിക് മൈനോറിറ്റി അഡ്വൈസറി കോളാബോറേറ്റിവ് ലും NMC യുടെ EDI സ്ട്രാറ്റജിക് അഡ്വൈസ് ഗ്രൂപ്പിലും അംഗമാണ് സാജൻ സത്യൻ.

ഹെൽത്ത് സർവ്വീസ് ജേണൽ (HSJ) തയ്യാറാക്കിയ, യുകെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യൻസ്, ന്യൂനപക്ഷ വിഭാഗക്കാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി ആണ് സാജൻ.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യൻ്റെ അഭിമാനകരമായ നേട്ടത്തിൽ യുക്‌മ കുടുംബമൊന്നാകെ ആഹ്‌ളാദത്തിലാണ്. 2019 – 2022 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022 – 2025 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്‌സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യുകെയിലെ നഴ്‌സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്‌ക്ക് സാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവ്വീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡൻ്റ് മുംതാസ് പട്ടേൽ, ലോർഡ് ഡാർസി , പൌളറ്റ് ഹാമിൽട്ടൻ എം. പി. തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് സാജൻ ഇടം നേടിയത് . യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻ എച്ച് എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeN ൻ്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻ.എച്ച്. എസ്സിൽ 2005 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൽ റീജിയണൽ ലീഡ് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ചുമതലയേറ്റത്.
സാജൻ്റെ ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റേർഡ് നഴ്സാണ്. എ ലെവൽ വിദ്യാർത്ഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ സാജൻ എന്നിവർ മക്കളാണ്. ലീഡ്സിന് സമീപം വെക്ഫീൽസിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
സൈമൺ വർഗ്ഗീസ്.
ഫസ്റ്റ്‌കോൾ 247 ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ, വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഉറച്ച മനസ്സിന്റെയും നേതൃപാടവത്തിന്റെയും അതുല്യ ഉദാഹരണമായ വ്യക്തി.
സൈമന്റെ ജീവിതയാത്ര കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ആരംഭിച്ചത്. 2010-ൽ അദ്ദേഹം വലിയ സ്വപ്നങ്ങളോടും ശക്തമായ തൊഴിൽനൈതികതയോടും കൂടിയാണ് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് എത്തിയത്. ഇൻഷുറൻസ് മേഖലയും കെയർ മേഖലയുമെല്ലാമടങ്ങുന്ന വിവിധ പ്രവർത്തന മേഖലകളിൽ അദ്ദേഹം അനുഭവം സമ്പാദിച്ചു — എന്നാൽ ബിസിനസിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ ഒരു ഉയർന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്.

2018-ൽ, സൈമൺ ഫസ്റ്റ്‌കോൾ 247 ലിമിറ്റഡ് സ്ഥാപിച്ചു; വിശ്വാസ്യതയുള്ള സ്റ്റാഫിംഗ് സൊല്യൂഷനുകൾ നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച ഒരു നഴ്സിംഗ് ഏജൻസിയായാണ് ഇത് ആരംഭിച്ചത്. ഗുണമേന്മയോടും നവീകരണത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിലൂടെ, ഈ സ്ഥാപനം വളരെ വേഗത്തിൽ വളർന്നു, ഇപ്പോൾ യുകെയിലുടനീളം 26 ശാഖകളിലൂടെ പ്രവർത്തിക്കുന്നു; 1,000-ത്തിലധികം ക്ലയന്റുകളുമായി ചേർന്ന് മികച്ച സ്റ്റാഫിംഗ്-കെയർ സേവനങ്ങൾ നൽകുന്നു.
2022-ൽ, സൈമൺ സ്ഥാപനത്തെ ഹോം കെയർ മേഖലയിലേക്ക് വിപുലീകരിച്ചു, ആളുകൾക്ക് സ്വന്തം വീടുകളിൽ തന്നെയുള്ള ആശ്വാസകരമായ വ്യക്തിഗത പരിചരണസഹായം ലഭ്യമാക്കാൻ ഇതുവഴി സാധിച്ചു. ഇന്ന് ഫസ്റ്റ്‌കോൾ 247 പ്രധാനമായും മിഡ്‌ലാൻഡ്സ് മേഖലയിലാകെ 8 കൗണ്ടി കൗൺസിലുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു; അടുത്ത കാലത്ത് ഇത് 6 കൗൺസിലുകളുമായി കൂടി സഹകരിക്കാനുള്ള പദ്ധതികളുമുണ്ട്.
സ്ഥാപനത്തിന്റെ ഉന്നതമായ ഗുണമേൻമ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2024-ൽ ഫസ്റ്റ്‌കോൾ 247 പ്രശസ്തമായ ISO 9001 സർട്ടിഫിക്കേഷൻ നേടി, 2025-ൽ ഹോംകെയർ അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടതും സ്ഥാപനത്തിന്റെ ഉയർന്ന നിലവാരത്തിൽ തുടരുന്ന പ്രതിബദ്ധതയുടെ തെളിവാണ്.
സൈമന്റെ നേതൃത്യത്തിൽ, ഫസ്റ്റ്‌കോൾ 247 ഒരു വ്യക്തവും ശക്തവുമായ ദൗത്യമാണ് പിന്തുടരുന്നത്: സ്ഥിരതയാർന്നതും കാരുണ്യപൂർവവുമായതും പ്രൊഫഷണൽ സ്വഭാവമുള്ളതുമായ പരിചരണം — ദിവസത്തിൽ 24 മണിക്കൂർ, ആഴ്ചയിൽ 7 ദിവസം — നൽകുകയും പരിചരണം ആവശ്യമായിടത്ത് യഥാർത്ഥ മാറ്റമുണ്ടാക്കുകയും ചെയ്യുക.
അഭിഷേക് അലക്സ്.
മാഞ്ചസ്റ്റർ സ്വദേശിയായ അഭിഷേക് അലക്സ് ഹൾ യോർക്ക് മെഡിക്കൽ സ്കൂളിലെ ഫൈനൽ ഇയർ മെഡിക്കൽ സ്റ്റുഡൻ്റ് ആണ്. 2018-ൽ ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും (11 വിഷയങ്ങൾ) 9ഗ്രേഡ് നേടി. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ A ഗ്രേഡുകളിൽ നിന്ന് 9 ഗ്രേഡിലേക്ക് മാറി വർഷം യുകെയിലാകമാനം നൂറോളം വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രസ്തുത ഗ്രേഡ് നേടാനായതെന്നത് അഭിമാനാർഹമായ നേട്ടമായിരുന്നു. തുടർന്ന് എ ലെവൽ പരീക്ഷയിൽ നാല് വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് അർഹത നേടി.

മെഡിക്കൽ വിദ്യാഭ്യാസത്തിനിടയിൽ കബഡി കളിയിൽ പ്രാഗത്ഭ്യം നേടിയ അഭിഷേക് 2025-ൽ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ചു. തുടർന്ന് ഇറ്റലിയിൽ നടന്ന ആറ് രാഷ്ട്രങ്ങൾ പങ്കെടുത്ത യൂറോപ്യൻ കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ചു, ടീം ഗോൾഡ് മെഡൽ കരസ്ഥമാക്കി. പാട്യപാട്യേതര മേഖലകളിൽ മികവ് തെളിയിച്ച അഭിഷേക് മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. യുക്മയുടെ നാഷണൽ ഇവൻ്റുകൾക്കും ഇൻ്റർ യൂണിവേഴ്സിറ്റി ഇവൻ്റുകൾക്കും തുടങ്ങി മറ്റ് പ്രധാന പരിപാടികളുടെയും ഫോട്ടോകൾ ഒപ്പിയെടുക്കുന്നതിൽ സജീവ സാന്നിധ്യമാണ് അഭിഷേക്. “അഭിഷേക് അലക്സ്” ഫോട്ടോഗ്രാഫി എന്ന പേരിൽ ഫോട്ടോഗ്രാഫിയും ചെയ്ത് വരുന്നു.
യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസിൻ്റേയും, വിഥിൻഷോ ഹോസ്പിറ്റലിൽ ലംങ് കാൻസർ ഡിപ്പാർട്ട്മെൻ്റിൽ സ്പെഷ്യലിസ്റ്റ് നഴ്സായ ബെറ്റിമോൾ അലക്സിൻ്റെയും മകനാണ് അഭിഷേക് അലക്സ്. മൂത്ത സഹോദരി അനേഖ അലക്സ് മാഞ്ചസ്റ്റർ
ബാങ്ക് ഓഫ് ന്യൂയോർക്കിൽ അസോസിയേറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു. ഇളയ സഹോദരി എഡ്രിയേൽ അലക്സ് ഓൾട്രിംങ്ങ്ഹാം ലൊറേറ്റോ ഗ്രാമർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മഞ്ജു സുനിൽ.
അഞ്ചാം വയസു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മഞ്ജു സുനിൽ ഉദയ ലക്ഷ്മണൻ, കലാമണ്ഡലം ലീലമണി ടീച്ചർ, കലൈമാമണി കെ കൃഷ്ണരാജു, ഗുരു മീനാകുറുപ്പ് തുടങ്ങിയവരിൽ നിന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവ അഭ്യസിച്ചു. നൃത്തത്തിനു പുറമെ കഥാപ്രസംഗം, മോണോആക്ട്, പ്രസംഗം, നാടകം, ചാക്യാർകൂത്ത് തുടങ്ങിയ കലകളിലും മികവ് തെളിയിച്ചു. നീലേശ്വരം ശശീന്ദ്രൻ, KN കീപ്പേരി, ഗുരു പൈങ്കുളം നാരായണ ചാക്യാർ തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ ആയിരുന്നു അഭ്യസനം.
ഒന്നിലധികം തവണ കേരള യുവജനോത്സവ വേദികളിൽ താരമായി മാറിയ മഞ്ജു നൃത്തത്തോടുള്ള അഭിനിവേശം കാരണം സ്കൂൾ കാലം തൊട്ട് തന്നെ നൃത്ത സംവിധാനവും ആരംഭിച്ചു. 2015 മുതൽ യുകെയിലെ ശ്രദ്ധേയമായ പല വേദികളിലും നൃത്തം അവതരിപ്പിച്ചു തുടങ്ങി. 2018 ഇൽ യുക്മയുടെ നേതൃത്വത്തിൽ നടന്ന ‘ വേണുഗീതം ‘ പരിപാടിയിൽ മഞ്ജുവും സംഘവും ഗായകൻ ശ്രീ G വേണുഗോപാലിന്റെ പാട്ടിനൊപ്പം വേദിയിൽ ചുവട് വെച്ചു. 2018 ഇൽ Sanskruti centre for Cultural Excellence ന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ‘നവദുർഗ ‘ എന്ന പ്രൊജക്റ്റ് ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ ആദ്യമായി ഒൻപതു ദുർഗ രൂപങ്ങൾ വിവിധ ഭാരതീയ നൃത്തരൂപങ്ങളിൽ അവതരിപ്പിച്ചപ്പോൾ മോഹിനിയാട്ടം വേദിയിൽ എത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു ആയിരുന്നു. തുടർന്ന് World Tourism Mart, Indian High commission സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷം എന്നിവയിലും മഞ്ജു പങ്കെടുത്തു.

2018 ഇൽ പാർലിമെന്റിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഗീതാജയന്തി’യിലും മോഹിനിയാട്ടം അവതരിപ്പിച്ചു. വിവിധ കൌൺസിൽ മേയർമാർ മുതൽ ലണ്ടൻ ലോർഡ് മേയർ ആഥിത്യമരുളിയ ദീപാവലി ആഘോഷത്തിൽ വരെ ഒന്നിലധികം തവണ മഞ്ജു ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തവുമായി എത്തി.
നർത്തകി ആയുള്ള യാത്രക്കിടെ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന NGO ആയ Sanskruti centre for Cultural Excellence ന്റെ ട്രസ്റ്റീകളിൽ ഒരാളാകാനുള്ള അപൂർവ ഭാഗ്യവും മഞ്ജുവിനു ലഭിച്ചു. തുടർന്ന് സംസ്കൃതി സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നർത്തകി ആയും സംഘടക ആയും മഞ്ജു സാന്നിധ്യം അറിയിച്ചു. ഈ പരിപാടികളിൽ മിക്കവയും യുകെ പാർലിമെന്റ് ന്റെ ഹൗസ് of ലോർഡ്സ് ലും നെഹ്‌റു സെന്ററിലും ഭവൻ ലണ്ടനിലും ആയാണ് അവതരിപ്പിക്കപ്പെട്ടത് എന്ന അപൂർവതയും മഞ്ജുവിനുണ്ട്. world Water day, National Heritage Day ( UK Parliament ), National Handloom day( Indian Highcommision London), Hampi fest ( British Library ) Indra Dhanusya, Asadi ki Amrit Mahotsav ( Nehru Centre ), India conclave Bhavan, Yathra – bhavan തുടങ്ങിയ പരിപാടികളിൽ സംഘടക ആയും നർത്തകി ആയും മഞ്ജു തിളങ്ങി. പതിനഞ്ചോളം പരിപാടികളുടെ ഭാഗമായി മഞ്ജു യുകെ പാർലിമെന്റിൽ എത്തി.
ഇതിനിടയിൽ അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് മികച്ച മാർക്കോടെ ഭരത നാട്യത്തിൽ മാസ്റ്റർ of Fine ആർട്സ് പാസ്സായി. സപ്തതാണ്ഡവം, ആദ്യപൂജ്യ, മാതൃദേവോ ഭവ തുടങ്ങിയ അപൂർവങ്ങളായ റിസർച്ച് പ്രൊജക്റ്റ് കളുടെയും ഭാഗമായി. 2018 മുതൽ യുക്മാ നാഷണൽ കലമേളയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങി. യുക്മ സംഘടിപ്പിച്ച പല പരിപാടികളിലും നർത്തകി ആയും മഞ്ജു എത്തി.

2025 ഒക്ടോബർ 4 നു റോയൽ ആൽബർട്ട് ഹാളിൽ നടന്ന Diwali @Royal Albert Hall എന്ന പരിപാടിയിൽ ട്രൈബൽ നൃത്തം അവതരിപ്പിച്ചു. കഴിഞ്ഞ എട്ടു വർഷത്തോളമായി ലാസ്യ രസ സ്കൂൾ of ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിന്റെ സാരഥി ആയും മഞ്ജു പ്രവർത്തിക്കുന്നു. മഞ്ജുവിന്റെ ശിക്ഷണത്തിൽ യുകെയിലെ പല വേദികളിലും ശിഷ്യകൾ ഡാൻസ് അവതരിപ്പിക്കുന്നു.
ഇപ്പോൾ വിദുഷി ജനനി സേതു വിന്റെ കീഴിൽ ഭരതനാട്യത്തിലും ഗുരു ജയപ്രഭ മേനോൻ ന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടത്തിലും ഉപരിപഠനം നടത്തുന്നു. കൂടാതെ യുകെ പാർലിമെന്റ് ഇൽ നടന്ന വേൾഡ് ലാംഗ്വേജ് ഡേ ആഘോഷത്തിൽ മലയാളത്തിൽ സ്വന്തമായി രചിച്ച കവിത ഒന്നിലധികം തവണ അവതരിപ്പിക്കാനും സാധിച്ചു. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി ക്ക് ആദരാജ്ഞലികൾ നേരാൻ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ ‘അശ്രുപൂജ’ യിലും മഞ്ജു മലയാളത്തിൽ കവിത രചിച്ചു അവതരിപ്പിച്ചു. ലണ്ടൻ കലാഭവൻ കോവിഡ് സമയത്ത് സംഘടിപ്പിച്ച ധ്വനി, ഓണാഘോഷം തുടങ്ങിയ virtual നൃത്തവേദികളിലും മഞ്ജു പങ്കാളി ആയി. Malayali Association of Reading – MARC ന്റെ ഭാരവാഹി ആയും മഞ്ജു പ്രവർത്തിച്ചുണ്ട്.
പുരസ്‌കാരദാന ചടങ്ങുകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്ന ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:
PARK HALL RESORT & SPA,
PARK HALL ROAD,
CHARNOCK RICHARD
PRESTON, PR7 5LP.
Latest News:

അനധികൃതമായി ജോലി ചെയ്തതിന് അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്...
ലണ്ടൻ: ബ്രിട്ടനിൽ അനധികൃതമായി ജോലി ചെയ്തതിന് അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നവരുടെ എണ...UK NEWS
മാനസികാരോഗ്യത്തിന് കൂടുതൽ കരുതലുമായി സർക്കാർ; ബാങ്കുകളിലും ലൈബ്രറികളിലും വാക്ക് ഇൻ സെന്ററുകൾ തുറക്കു...
ലണ്ടൻ: ഇംഗ്ലണ്ടിലുടനീളമുള്ള ബാങ്കുകളിലും ലൈബ്രറികളിലും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ...UK NEWS
വൈദ്യുതി തടസ്സപ്പെട്ടു; വെള്ളിയാഴ്ച വൈകി വരെ ട്രെയിൻ യാത്രക്കാർക്ക് വലിയ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്...
മാഞ്ചെസ്റ്റർ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും ഗ്രേറ്റർ മാഞ്ചസ്റ്റർ പ്രദേശത്തും വെള്ളിയാഴ്ച വൈകിട്ടു വര...UK NEWS
ഗ്രീൻ കാർഡ് അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്; അപൂർണ്ണമായ വിസ അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടും
വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റാനുകൂല്യങ്ങൾക്കായുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി യു.എസ് സിറ്റിസ...World
ഹുർമുസ്: കരാർ അരികെയെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ സമാന സ്ഥിരീകരണവുമായി ഇറാനും
തെഹ്റാൻ: ഹുർമുസ് തുറക്കുന്ന കരാർ ഉടനെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച...World
വാരിയേഴ്സ് കപ്പ് 2026: ഏകദിന ടി10 ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച; മാറ്റുരയ്ക്കാൻ 9 ടീമുകൾ
റെഡ്ഹിൽ: റെഡ്ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വാരിയേഴ്സ് കപ...Associations
ഇനി വാട്സ്ആപ്പിലൂടെ KSRTC ടിക്കറ്റ് ബുക്ക് ചെയ്യാം! 24 മണിക്കൂർ സേവനം; 9447071021 എന്ന വാട്സ്ആപ്പ് ...
എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാ...Kerala
യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ഇസ ലണ്ടൻ കേരളപൂരം വ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- വാരിയേഴ്സ് കപ്പ് 2026: ഏകദിന ടി10 ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച; മാറ്റുരയ്ക്കാൻ 9 ടീമുകൾ റെഡ്ഹിൽ: റെഡ്ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വാരിയേഴ്സ് കപ്പ് 2026’ ഏകദിന ടി10 ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 9 ഞായറാഴ്ച നടക്കും. 11A Park Avenue, Caterham, Surrey CR3 6AH ആണ് വേദി. വിവിധ മേഖലകളിൽ നിന്നുള്ള 9 ടീമുകൾ കിരീടത്തിനായി മാറ്റുരയ്ക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം MARS പ്രസിഡന്റും UUKMA സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റുമായ ജിപ്സൺ തോമസ്, Idealistic Mortgage & Insurance-ലെ ബിബിൻ വർഗീസ് എന്നിവർ ചേർന്ന് നിർവഹിക്കും. ഒന്നാം
- ഇനി വാട്സ്ആപ്പിലൂടെ KSRTC ടിക്കറ്റ് ബുക്ക് ചെയ്യാം! 24 മണിക്കൂർ സേവനം; 9447071021 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് അയച്ചാൽ മതി എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ
- യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ പരിചയപ്പെടാം…… കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ ദിവസങ്ങൾ അടുത്ത് വരവെ അതിൻ്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോൾ ഇന്ന് രണ്ടാമത്തെ ഹീറ്റ്സിൽ മത്സരിക്കുന്ന കാരിച്ചാൽ, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം. ഹീറ്റ്സ് 2 കാരിച്ചാൽ ബാബു എബ്രഹാം കളപ്പുരക്കൽ ക്യാപ്റ്റൻ ആയിട്ടുള്ള സെവൻ സ്റ്റാർ ബോട്ട് ക്ലബ് കവൻട്രി യുക്മ കേരള പൂരം വള്ളംകളി
- ജനങ്ങളെ കേൾക്കാൻ CJP, ”പൊതുജനം എന്ത് പറയുന്നു”; സെപ്റ്റംബറിൽ രാജ്യവ്യാപക ക്യാമ്പയിൽ നടത്തും, അംഗത്വ വിതരണം ആരംഭിച്ചു ജനങ്ങളെ കേൾക്കാൻ CJP. സെപ്റ്റംബറിൽ രാജ്യ വ്യാപക ക്യാമ്പയിൽ നടത്തും.”പൊതുജനം എന്ത് പറയുന്നു” എന്ന പേരിലാകും ക്യാമ്പയിൻ നടത്തുക. വിദ്യാഭ്യാസ രംഗഞ്ഞ സമഗ്രമാറ്റം ഏറ്റെടുക്കാൻ പോവുന്ന വിഷയം അവതരിപ്പിക്കും. സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടുന്നു. സ്വകാര്യസ്കൂളുകളെ സർക്കാർ ഒത്താശ ചെയ്യുന്നു. പഠന ചെലവ് കൂടി. ഫീസ് കുടുംബങ്ങൾക്ക് താങ്ങാനാകുന്നില്ല. ഇത് അനുവദിക്കാനാകില്ല. വിദ്യാഭ്യാസം കച്ചവടമല്ല , അടിസ്ഥാന അവകാശം. ഇന്ന് EC ൽ ജനങ്ങൾക്ക് വിശ്വസം നഷ്ടപ്പെട്ടു. ഇത് മാറണം. സർക്കാരിനെ രക്ഷിക്കാനുള്ള കേസുകൾ അർധ രാത്രിയും
- ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. അർജുൻ ആയ്യങ്കിക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തു. ഊന്നുകൽ CI യെ ഭീഷണിപ്പെടുത്തിയതിലാണ് നടപടി. നേരത്തെ കോതമംഗലം CI ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും ഭീഷണിയും വെല്ലുവിളിയും നടത്തിയത്. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ പരിചയപ്പെടാം…… /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ പരിചയപ്പെടാം……
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ ദിവസങ്ങൾ അടുത്ത് വരവെ അതിൻ്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോൾ ഇന്ന് രണ്ടാമത്തെ ഹീറ്റ്സിൽ മത്സരിക്കുന്ന കാരിച്ചാൽ, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം. ഹീറ്റ്സ് 2 കാരിച്ചാൽ ബാബു എബ്രഹാം കളപ്പുരക്കൽ ക്യാപ്റ്റൻ ആയിട്ടുള്ള സെവൻ സ്റ്റാർ ബോട്ട് ക്ലബ് കവൻട്രി യുക്മ കേരള പൂരം വള്ളംകളി
യുക്മ കേരളപൂരം വള്ളംകളി 2026: ആദ്യ ഹീറ്റിൽ ആവേശപ്പോരിന് പുതുക്കരി, ചമ്പക്കുളം, പുളിങ്കുന്ന് /
യുക്മ കേരളപൂരം വള്ളംകളി 2026: ആദ്യ ഹീറ്റിൽ ആവേശപ്പോരിന് പുതുക്കരി, ചമ്പക്കുളം, പുളിങ്കുന്ന്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026-ന്റെ ആവേശം ദിനംപ്രതി ഉയരുകയാണ്. ആഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്കിൽ നടക്കുന്ന ആറാമത് യുക്മ കേരളപൂരം വള്ളംകളിയിൽ 27 ടീമുകൾ 9 ഹീറ്റുകളിലായി മാറ്റുരയ്ക്കും. ഓരോ ടീമും കഠിന പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. കേരളത്തിലെ ചുണ്ടൻവള്ളം പാരമ്പര്യം നിലനിർത്തിക്കൊണ്ട്, യുകെയിലെ വിവിധ ബോട്ട് ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന ടീമുകൾ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുന്നത്. ഓരോ ഹീറ്റിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ….
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും യുക്മ തെരേസാസ് ഓണച്ചന്തം ‘മലയാളി സുന്ദരി സീസൺ 2’ മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം






click on malayalam character to switch languages