1 GBP = 126.74
breaking news

ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘തപസ് ധ്യാനം’ ഒക്ടോബർ 10 മുതൽ സെന്റ് നിയോട്ട്സിൽ; ഫാ. ജോസഫ് മുക്കാട്ടും, സി. ആൻ മരിയയും നയിക്കും.

ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘തപസ് ധ്യാനം’ ഒക്ടോബർ 10 മുതൽ സെന്റ് നിയോട്ട്സിൽ; ഫാ. ജോസഫ് മുക്കാട്ടും, സി. ആൻ മരിയയും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘തപസ് ധ്യാനം’ ഒക്ടോബർ 10 മുതൽ 12 വരെ തീയതികളിലായി സെന്റ് നിയോട്ട്സിൽ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായിട്ടാവും ത്രിദിന തപസ് ധ്യാനം നയിക്കുക.

ഉപവാസമെടുത്തു കൊണ്ടുള്ള തപസ് ധ്യാന ശുശ്രുഷകളിലൂടെ ആത്മീയ കൃപകൾ കൈവരിക്കാനും, കേന്ദ്രീകൃതമായ പ്രാർത്ഥനയിലൂടെ ദൈവവുമായി അടുക്കുവാനും, വിനയവും, ആത്മനിയന്ത്രണവും വളർത്തുവാനുമുള്ള അവസരമാവും ലഭിക്കുക.

പ്രാർത്ഥനാ ജീവിതവും, കരുണയും, സാമൂഹിക ബോധവും വളർത്തുവാനും തപസ് ധ്യാനം ശുശ്രുഷകൾ അനുഗ്രഹദായകമാവും.

ഒക്ടോബർ 10 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ സമാപിക്കും. തപസ് ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രെജിസ്റ്റർ ചെയ്യുവാനും ദൈവീക കൃപയുടെ വിളനിലമായ തപസ് ധ്യാന ശുശ്രുഷകളിൽ സീറ്റുകൾ ഉറപ്പാക്കുവാനും അഭ്യർത്ഥിക്കുന്നു.

ആത്മീയ പരിവർത്തനവും, ദൈവകൃപയിലുള്ള ആശ്രയത്വവും, ഏകാഗ്രതയും ആർജ്ജിക്കുവാൻ അനുഗ്രഹദായകമായ തപസ് ധ്യാനത്തിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

Claret Centre, Buckden Towers, High Street, Buckden, Saint Neots, Cambridge, PE19 5TA

Registration Link:
https://docs.google.com/forms/d/e/1FAIpQLSeQ7uWDtZiNu7X4VqNNcNZC_n0hWfJAKb5PkM9kqn_jZIxVLg/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more