1 GBP = 126.51

മലയാളത്തിന്റെ നടന വിസ്മയത്തിന് ദാദാസാഹിബ് ഫാൽകെ പുരസ്കാരം

മലയാളത്തിന്റെ നടന വിസ്മയത്തിന് ദാദാസാഹിബ് ഫാൽകെ പുരസ്കാരം

ന്യൂഡൽഹി: മലയാളത്തിന്‍റെ നടന വിസ്മയം മോഹൻലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽകെ പുരസ്കാരം. 2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് ദാദാസാഹിബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.

ദാദാസാഹിബ് ഫാൽകെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ശ്രീ മോഹൻലാലിന് നൽകുമെന്ന് ഇന്ത്യൻ സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ്ണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകിത്തുടങ്ങിയത്. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാൽകെ പുരസ്കാരം ലഭിച്ചത്.

ഇ​ത്‌ ത​നി​ക്കു​മാ​ത്ര​മു​ള്ള അം​ഗീ​കാ​ര​മ​ല്ല, മ​ല​യാ​ള സി​നി​മ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെന്നും തന്നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​മാ​യും പു​ര​സ്‌​കാ​രം പ​ങ്കു​വ​യ്‌​ക്കു​ന്നു എന്നും മോഹൻലാൽ പ്രതികരിച്ചു. ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ​ടെ ഈ ​നി​മി​ഷ​ത്തെ ഏ​റ്റു​വാ​ങ്ങു​ന്നു. 48 വ​ർ​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​ൽ എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് തി​രി​കെ​ക്കൊ​ടു​ക്കാ​ൻ സാ​ധി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ്. ഇ​തി​നാ​യി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത ജൂ​റി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നും ന​ന്ദി. എ​ന്റെ പ്രേ​ക്ഷ​ക​രോ​ടും എ​ന്നെ ഞാ​നാ​ക്കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി -മോ​ഹ​ൻ​ലാ​ൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more