മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ അടൂരിൽ വെച്ച് നടക്കുന്ന 95 മത് പുനരൈക്യ വേദിയായ മാർ ഈവാനിയോസ് നഗറിൽ പ്രഖ്യാപിച്ചു.p
യൂറോപ്പ് അപ്പോസ്തോലിക വിസിറ്റർ, തിരുവനതപുരം മേജർ അതിഭദ്രാസന സഹായ മെത്രാപ്പോലീത്ത എന്നി പദവികളിലേക്ക് ആണ് പുതിയ നിയമനം. തിരുവല്ല അതി ഭദ്രാസനത്തിലെ വന്ദ്യ തടത്തില്‍ കുര്യാക്കോസ് കശ്ശീശാ, തിരുവന്തപുരം മേജര്‍ അതി ഭദ്രാസനത്തിലെ വന്ദ്യ കുറ്റിയിൽ ജോൺ കശ്ശീശാ എന്നിവരാണ് നിയുക്ത മെത്രാന്മാരായി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരഞ്ഞെടുത്തത്.
എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ആബൂൻ തോമസ് മാർ കൂറിലോസ് മെത്രപൊലീത്ത പരിശുദ്ധ ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ നിയമന സന്ദേശം വായിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരുടെയും സാന്നിധ്യം ഉണ്ടായിരുന്നു..
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി പുനരൈക്യ വേദിയിൽ മെത്രാൻ പ്രഖ്യാപനം.
മെത്രാൻ പ്രഖ്യാപനങ്ങൾ എപ്പോഴും പള്ളികളിലാണ് നടക്കുന്നത്, എന്നാൽ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ, ഓൾ സെയിൻ്റ്സ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന പുനരൈക്യ വാർഷികവേദിയിൽ നടന്ന മോൺ.കുര്യാക്കോസ് തടത്തിൽ, മോൺ.ജോൺ കുറ്റിയിൽ എന്നിവരുടെ പ്രഖ്യാപനങ്ങൾ മലങ്കര സഭയുടെ ചരിത്രത്തിലെ ഇദംപ്രദമായ ഒരു അദ്ധ്യായമാണ്.
പുനരൈക്യ പ്രസ്ഥാനത്തിന് ബീജോവാപമേകിയ ബഥനി ആശ്രമം സ്ഥാപിതമായ പത്തനംതിട്ടയുടെ പുണ്യഭൂമി *സഭയിൽ എപ്പോഴും സവിശേഷതകൾ നിറഞ്ഞതാണ്. മെത്രാൻ പ്രഖ്യാപനത്തോടെ വീണ്ടും മറ്റൊരു സവിശേഷത കൂടി.
click on malayalam character to switch languages