1 GBP = 126.74
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയംഗം ഉമ്മൻ ജോണിന്റെ ഭാര്യാ പിതാവ് മരണമടഞ്ഞു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയംഗം ഉമ്മൻ ജോണിന്റെ ഭാര്യാ പിതാവ് മരണമടഞ്ഞു

മാന്നാർ: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയംഗവും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള യുക്മ പ്രതിനിധിയുമായ ഉമ്മൻ ജോണിന്റെ ഭാര്യാ പിതാവ് നാട്ടിൽ നിര്യാതനായി. മാന്നാർ പാവുക്കര മൂത്താമഠത്തിൽ എം. പി. മത്തായിയാണ് (94) മരണമടഞ്ഞത്. ഭിലായ് സ്റ്റീൽ പ്ലാന്റിൽ ഓഫിസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന എം പി മത്തായി ജോലിയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.

സംസ്കാരം നാളെ 13 – 09–2025. ശനിയാഴ്ച 10 മണിക്കു ഭവനത്തിലുള്ള ശുശ്രുക്ഷക്ക് ശേഷം 11 മണിക്ക് പാവുക്കര സെന്റ്. തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഭാര്യ: ഐരാണികുടി ചക്കിട്ടയിൽ ഏലിയാമ്മ മത്തായി. മക്കൾ :മിനി, ഷൈനി, റെനി, മനോജ്‌, വിനോജ്. മരുമക്കൾ : ഉമ്മൻജോൺ, ജെയിംസ്, നൈനാൻ മാത്യു, ജാസ്മിൻ, ലിജി.

എം പി മത്തായിയുടെ നിര്യാണത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ജോബി തോമസും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ഗിരീഷ് കുമാറും അനുശോചനം രേഖപ്പെടുത്തി… ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more