1 GBP = 129.58
breaking news

സെലിബ്രിറ്റികളും താര പരിവേഷങ്ങളും ഇല്ലാതെ ലിവർപൂൾ മഹാ നഗരത്തിലേ മലയാളികൾ ലിംകയുടെ “പൊന്നൊണം 2025” അതി ഗംഭീരമായി ആഘോഷിച്ചു..

സെലിബ്രിറ്റികളും താര പരിവേഷങ്ങളും ഇല്ലാതെ ലിവർപൂൾ മഹാ നഗരത്തിലേ മലയാളികൾ ലിംകയുടെ “പൊന്നൊണം 2025” അതി ഗംഭീരമായി ആഘോഷിച്ചു..

ബിനു മൈലപ്ര

ലീവർപൂൾ SFX കാത്തലിക് ആകാദമിയിൽ സെപ്റ്റംബർ 6ന് സംഘടിപ്പിച്ച ലിംകയുടെ ഓണ ആഘോഷങ്ങളിൽ പങ്കെടുത്ത 650 ൽ പരം ആളുകൾക്ക് നവ്യനുഭൂതികൾ ഒരുക്കിയ ലിംകയുടെ ഓണ ആഘോഷങ്ങൾ ലിവർപൂൾ മേയറസ്സ് ബാബറ മറി ആണ് ഭദ്രദീപം കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്തത്. ഈ ഓണ ആഘോഷ ചടങ്ങിൽമേഴ്‌സി റെയിൽവേയുടെ ഫിനാൻസ് ഡയറക്ടർ ശ്രീ. ക്രിസ് മാർ ഏവർക്കും ആശംസ അറിയിച്ചു.

ലിവർപൂളിൽ ഒരു പക്ഷെ യുകെയിൽ തന്നെ ആദ്യമായി ഉറിയടി മത്സരവും ഒരുക്കിയായിരുന്നു. ലിംക ഇത്തവണത്തെ ഓണ ആഘോഷത്തെ ദീപ്തമാക്കിയത്..ഇത് കാണികളുടെ മനം കവർന്ന ഒരു മത്സരമായിരുന്നു. കൂടാതെ ഓണ ആഘോഷത്തിന് മാറ്റ് കൂട്ടികൊണ്ട് നിരവധി ഓണകളികളും,പുരുഷ, വനിതാ വടം വലി മത്സരങ്ങളും, തൃക്കാക്കര അപ്പന് തിരുമുൽ കാഴ്ചയും, തിരുവാതിരയും മറ്റ് വിവിധങ്ങളായ നൃത്തങ്ങളും, ഗാനങ്ങളും,കാണികളെ കുടുകുടാ ചിരിപ്പിച്ച കോമഡി സ്കിറ്റും ഉണ്ടായിരുന്നു.

ഇൻഫിനിറ്റി മോട്ഗേജസ്,വൈസ് കെയർ ആൻഡ് വൈസ് ഫുഡ്സ് ലിമിറ്റഡ്, റിലയൻസ് കേറ്ററിംഗ് ,മേഴ്‌സി റെയിൽ, എനോറ കളക്ഷൻസ് , സ്‌പൈസ് മാർക്കറ്റ് , ജിയാ ട്രാവെൽസ് മയിൽ ഫുഡ്സ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ലിവർപൂൾ നഗരത്തിൽ നല്ല ഓണ ആഘോഷങ്ങളും, രുചികരമായ ഓണസദ്യയും ഒരുക്കിയ ലിംകയുടെ ഭാരവാഹികൾക്ക് പ്രതേകം നന്ദിയും പറഞ്ഞാണ് ലിവർപൂൾ മേയറസ് ബാബറ മറി യാത്രയായത്. അടുത്ത വർഷത്തെ ഓണം സെപ്റ്റംബർ 5 ശനിയാഴ്ച ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more