1 GBP = 126.51

മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി യുക്മ കേരളപ്പൂരം സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനവും

മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി യുക്മ കേരളപ്പൂരം സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനവും

ഏഴാമത് യുക്മ ട്രോഫി വള്ളംകളിയോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം റോഥർഹാം മേയർ റുക്സാന ഇസ്മയിൽ നിർവ്വഹിച്ചു. യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി വിശിഷ്ടാതിഥിയായിരുന്നു.

ആയിരങ്ങൾ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയെ തുടർന്ന് ചേർന്ന യോഗത്തിൽ യുക്മ ദേശീയ നേതാക്കളായ ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡിക്സ് ജോർജ്ജ് തുടങ്ങിയവർ സംബന്ധിച്ചു.

ആവേശകരമായ ഹീറ്റ്സ് മത്സരങ്ങൾ സമാപിച്ചതിനെ തുടർന്ന് ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ടമേളം, തെയ്യം തുടങ്ങിയ കേരളീയ കലാരൂപങ്ങൾ സ്ഥാനം പിടിച്ചപ്പോൾ സാംസ്കാരിക ഘോഷയാത്ര കേരളീയ സംസ്കാരത്തിൻ്റെ നേർക്കാഴ്ചയായി മാറി. സാംസ്കാരിക സമ്മേളനത്തെ തുടർന്ന് ആരംഭിച്ച മെഗാ തിരുവാതിര കാണികളുടെ മനം നിറയ്ക്കുന്ന കാഴ്ചയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more