1 GBP = 126.51

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു; വിടവാങ്ങിയത് സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗം വിശാഖ് മേനോൻ

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു; വിടവാങ്ങിയത് സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗം വിശാഖ് മേനോൻ

യോവിൽ: സോമർസെറ്റ് യോവിൽ നിവാസിയും ചങ്ങനാശ്ശേരി പയ്യമ്പള്ളി കുടുംബാംഗവും പെരുന്ന അമൃതവർഷിണിയിൽ വിശാഖ് മേനോൻ (46)ഹൃദയാഘാതം മൂലം നാട്ടിൽ അന്തരിച്ചു. സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗവും മുൻ യുക്മ പ്രതിനിധിയുമായ വിശാഖ് മേനോനാണ് വിടവാങ്ങിയത്.

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രവർത്തനങ്ങളിലും എസ്എംസിഎ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ വിശാഖ് മേനോൻന്റെ വിയോഗം ഇനിയും വിശ്വസിക്കാനാവാതെയാണ് യോവിൽ നിവാസികൾ. ഏറെ നാളായി യോവിലിൽ താമസിച്ചിരുന്ന വിശാഖിന് ഒന്ന് രണ്ട് ആഴ്ചകൾക്ക് മുൻപാണ് മറ്റൊരു സ്ഥലത്തേക്ക് പുതിയൊരു ജോലി കിട്ടിയത്. താമസം മാറുന്നതിന് മുന്നോടിയായി നാട്ടിലെത്തി ബന്ധുക്കളെയൊക്കെ സന്ദർശിക്കുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിക്കുന്നത്. ഭാര്യ രശ്മി നായർ, മകൻ അമൻ.

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ മുൻ യുക്മ പ്രതിനിധിയം, എസ്എംസിഎ യോവിൽ അംഗം, യോവിൽ മലയാളി ഹിന്ദു സമാജം എന്നിവിടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു വിശാഖ് മേനോനും കുടുംബവും. വിശാഖ് മേനോന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, റെയ്‌മോൾ നിധിരി, കുര്യൻ ജോർജ്ജ്, അലക്സ് വർഗ്ഗീസ്, സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ രാജേഷ് രാജ്, സുനിൽ ജോർജ്ജ്, ജോബി തോമസ്, ബേബി വർഗ്ഗീസ് ആലുങ്കൽ, ശാലിനി റിജേഷ്, ഉമ്മൻ ജോൺ, എസ്എംസിഎ ഭാരവാഹികളായ ഗിരീഷ് കുമാർ, ബവാറിൻ ജോൺ. ടിനു തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more