1 GBP = 128.44
breaking news

സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി യുടെ ഓണാഘോഷം വർണ്ണാഭമായി.

സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി യുടെ ഓണാഘോഷം വർണ്ണാഭമായി.

സുനിൽ കെ ബേബി

ഗ്ലാസ്ഗോ. സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മിൽഖവി ടൗൺഹാളിൽ മേളം2K 25 എന്ന പേരിൽ നടന്ന ഓണാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈസ്റ്റ് ഡംബാർടൺ ഷെയർ എംപി ശ്രീമതി സൂസൻ മുറെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ പ്രസിഡണ്ട് ശ്രീ മാത്യു സെബാസ്റ്റ്യൻ അധ്യക്ഷൻ വഹിച്ചു. സെക്രട്ടറി സുനിൽ പായിപ്പാട്. സിൽവ തോമസ്, വുമൺസ് ഫോറം പ്രസിഡൻറ് ശ്രീമതി സ്മിത രഞ്ജിത്ത്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രൊഫസർ ശ്രീ ജോൺ, ഡോക്ടർ ഭാഗ്യലക്ഷ്മി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിമൻസ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈസ്റ്റ് ഡംബാറ്റൺ ഷെയർ എംപി ശ്രീമതി സൂസൻ മുറൈ നിർവഹിച്ചു. പുതിയ തലമുറയ്ക്ക് കേരളീയ കലകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഈ വർഷം ലണ്ടൻ നവധാര സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യ ശൃംഗാരി മേളം നടത്തപ്പെട്ടു. കൂടാതെ കേരളത്തിൻറെ തനത് കലയായ തിരുവാതിര കളി മത്സരവും നടത്തപ്പെട്ടു. തിരുവാതിരകളിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ ടീമുകൾക്ക് ക്യാഷ് പ്രൈസും ഏവർറോളിംഗ് ട്രോഫിയും നൽകി ആദരിച്ചു. സ്കോട്ട്‌ലൻഡിലെ വിവിധ കലാകാരന്മാരുടെ പരിപാടികളും മെൽവിന്റെ നേതൃത്വത്തിൽ ഡിജെയും നടത്തപ്പെട്ടു.

രാവിലെ 11 മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഓണസദ്യയും, തിരുവാതിര കളിയും, പഞ്ചവാദ്യ മേളവും, കടുവ കളിയും, ഡാൻസും, പാട്ടും, വടംവലി മത്സരവും, ഒക്കെയായി രാത്രി 9 മണി വരെ നീണ്ടുനിന്ന ഓണാഘോഷങ്ങൾ സ്കോട്ട് ലൻഡിലെ മലയാളികൾക്ക് അവിസ്മരണീയങ്ങളായ ഓർമ്മകളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹത്തിൻറെ ഭാഷയിൽ വൈസ് പ്രസിഡണ്ട് ഇന്ദിരാ സീത നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more