1 GBP = 126.74
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി; റോയൽ ഡെവൺ ചാമ്പ്യന്മാർ, പിഎംഎ റണ്ണറപ്പ്, മൂന്നാം സ്ഥാനത്ത് പിഎംസിസി ഇലവൻ

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി; റോയൽ ഡെവൺ ചാമ്പ്യന്മാർ, പിഎംഎ റണ്ണറപ്പ്, മൂന്നാം സ്ഥാനത്ത് പിഎംസിസി ഇലവൻ

പ്ലിമത്: പ്ലിമത്: ഇക്കഴിഞ്ഞ ഞായറാഴ്ച്ച ആഗസ്റ്റ് 17 ന് യുക്മ സൗത്ത് വെസ്റ്റ് റീജിയണും പ്ലിമത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോയൽ ഡെവൺ സിസി ടൂർണമെന്റിലെ ചാമ്പ്യന്മാരായപ്പോൾ പ്ലിമത്തിലെ പി എം എയാണ് റണ്ണറപ്പായത്. ടൂർണമെന്റിൽ മൂന്നാം സ്ഥാനത്ത് പിഎംസിസി ഇലവനുമെത്തി.

റോയൽ ഡെവൺ സീസിയുടെ ജാസിമാണ് ബെസ്റ്റ് ബാറ്റ്സ്മാൻ പുരസ്‌കാരം കരസ്ഥമാക്കിയത്. പിഎംഎ യുടെ അനന്ദു ബെസ്റ്റ് ബൗളർ പുരസ്‌കാരത്തിന് അർഹമായപ്പോൾ റോയൽ ഡെവൺ സീസിയുടെ ആഷിയാണ് ബെസ്റ്റ് ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ടൂർണ്ണമെന്റിലുടനീളം മികവ് പുലർത്തിയ റോയൽ ഡെവൺ സീസിയുടെ ജാസിമിനാണ് ബെസ്റ്റ് ബാറ്റ്സ്മാൻ പുരസ്കാരത്തോടൊപ്പം തന്നെ മാൻ ഓഫ് ദി സീരിസിനും അർഹനായത്. ആവേശകരമായ മത്സരങ്ങളാണ് ടൂർണ്ണമെന്റിലുടനീളം അരങ്ങേറിയത്. വാശിയേറിയ മത്സരങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ നാടൻ കേരളീയ വിഭവങ്ങൾ അണിനിരത്തിയ ഫുഡ് ഫെസ്റ്റും സംഘാടകർ സംഘടിപ്പിച്ചിരുന്നത് കാണികൾക്കും ഹൃദ്യമായ അനുഭവമായി.

രാവിലെ ഒൻപത് മണിയോടെ തന്നെ മത്സരങ്ങൾക്ക് തുടക്കമായിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് ടോസ് ചെയ്ത് കൊണ്ടായിരുന്നു മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യ മത്സരങ്ങൾക്ക് ശേഷമായിരുന്നു ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പിഎംസിസി പ്രസിഡന്റും യുക്മ സൗത്ത് വെസ്റ്റ് ജോയിന്റ് സെക്രട്ടിയുമായ സാനി മൈക്കിൾ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ടൂർണ്ണമെന്റ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. പിഎംസിസിയുടെ മികച്ച പ്രവർത്തനങ്ങളിൽ വളരെയധികം സന്തോഷമുണ്ടെന്നും ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ പിഎംസിസി ഭാരവാഹികൾക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി. ഉദ്‌ഘാടന സമ്മേളനത്തിൽ വിശിഷ്ടാതിഥികളായെത്തിയ റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജും സെക്രട്ടറി ജോബി തോമസും ആശംസകൾ നേർന്നു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ജോബി തോമസ്, യുക്മ പ്രതിനിധിയായ ജോയ് ജോൺ, പിഎംസിസി സെക്രട്ടറി നീതു തോമസ്, ട്രഷറർ സിജോ, മറ്റ് പിഎംസിസി ഭാരവാഹികൾ, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ഫൈനലിൽ വിജയികളായ റോയൽ ഡെവൺ സിസിക്ക് 801പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ പിഎംഎ യ്ക്ക് 401 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനത്തെത്തിയ പിഎംസിസി ഇലവന് 151 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിച്ചു. ടോർക് ചലഞ്ചേഴ്‌സ് സിസി, സൗത്താംപ്ടൺ ഇലവൻ, റോയൽ സ്‌ട്രൈക്കേഴ്‌സ് സീറ്റൻ, പ്ലിമത് റോയൽസ്, ടിസിസി വെസ്റ്റോൺ, പിഎംഎ, പിഎംസിസി ഇലവൻ, റോയൽ ഡെവൺ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

ലൈഫ് ലൈൻ പ്രൊട്ടക്ട്, മട്ടാഞ്ചേരി റെസ്റ്റോറന്റ് ടോണ്ടൻ, റേഡിയോ ലൈം, ജിയ ട്രാവൽസ്, പിഎംസി ആർക്കിടെക്ടറൽ ഡിസൈൻസ്, ശ്രീ ഡിസൈൻസ്, ലോമ എഡ്യൂക്കേഷണൽ കൺസൾട്ടന്റസ്, ട്രിൻറ് യുകെ പ്രിന്റിംഗ് കമ്പനി, ലോ & ലോയേഴ്‌സ് സോളിസിറ്റേഴ്സ് എന്നിവരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more