ബോൺമൗത്തിലെ സ്വന്തം അലീറ്റ ആലക്‌സ് തോട്ടുവായിൽ , തന്റെ അക്കാദമിക് യാത്രയിലെ ഒരു മഹത്തായ നേട്ടം കൈവരിച്ചു. ബോൺമൗത്ത് ഗ്രാമർ സ്‌കൂളിൽനിന്നു മികച്ച എ-ലെവൽ ഫലങ്ങൾ നേടിയതിന് പിന്നാലെ, ഇംഗ്ലണ്ടിലെ പ്രമുഖ സർവകലാശാലകളിലൊന്നായ സൗത്ത്‌ഹാംപ്ടൺ സർവകലാശാലയിലെ എം.ബി.ബി.എസ്. മെഡിസിൻ പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചു.
അലീറ്റയുടെ അഭിമാനിക്കുന്ന മാതാപിതാക്കൾ അലക്‌സ് & ലവ്ലി, സഹോദരൻ അഡോൺ, ഗ്രാന്റ് ന്ടപേരെന്റ്റ്സ് , ബന്ധുക്കൾ, സുഹൃത്തുക്കൾ, അനേകം ആശംസകർ എല്ലാവരും അലീറ്റ യുടെ വിജയം ആഘോഷിക്കുന്നു. ചെറുപ്പം മുതലേ അലീറ്റ ശ്രദ്ധാലുവും, ദൃഢനിശ്ചയവുമുള്ള, അധ്വാനശീലിയുമായ ഒരു വിദ്യാർത്ഥിനിയാണെന്ന് അധ്യാപകരും സുഹൃത്തുക്കളും എല്ലായ്പ്പോഴും വിശേഷിപ്പിക്കുന്നു.
വിശേഷിച്ച്, സൗത്ത്‌ഹാംപ്ടൺ സർവകലാശാലയിലെ മെഡിസിൻ പഠനത്തിന് പ്രവേശനം നേടുന്ന ബോൺമൗത്തിലെ ആദ്യ മലയാളി പെൺകുട്ടി എന്ന വിശേഷണവും അലീറ്റക്ക് സ്വന്തമായി. ഈ നേട്ടം, അവരുടെ കുടുംബത്തിനും, മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനകാരണമാണെന്ന് പറയാം.
അക്കാദമിക് മികവിനൊപ്പം, അലീറ്റ അധ്വാനശീലവും ക്രമശീലമുള്ള ജീവിതം നയിച്ചു. അവൾക്ക് ശക്തമായ വിദ്യാഭ്യാസ മികവിനുപരി, പ്രാർത്ഥനാധിഷ്ഠിതമായ ഒരു ജീവീതവുമാണ് മാതാപിതാക്കൾ നൽകിയയിട്ടുള്ളത്. ഞായറാഴ്ച മാസ്സിനായി ചർചിൽ ഓർഗൻ വായിക്കുന്നു, കൂടാതെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇന്ന് അവൾ ചെറുപ്പക്കാരെ കരാട്ടെ പഠിപ്പിക്കുകയും ചെയ്യുന്നു.
അവളുടെ അതുല്യമായ നേട്ടങ്ങൾ, അലീറ്റയെ ബോൺമൗത്തിൽ ൽ ഒരു പ്രകാശതാരമാക്കി, പ്രത്യേകിച്ച് മലയാളി സമൂഹത്തിനുള്ളിൽ ഒരു മാതൃകയാക്കി. അവരുടെ കുടുംബം അഭിമാനത്തോടെ പറയുന്നു:
“അലീറ്റയുടെ ഭാവി എല്ലാ നേട്ടങ്ങളാലും നിറഞ്ഞിരിക്കട്ടെ, തിരഞ്ഞെടുത്ത വഴിയിൽ എന്നും പ്രകാശിക്കട്ടെ. അലീറ്റയുടെ ഡോക്ടർ ജീവിതയാത്ര ദൈവത്തിന്റ്റെ അനന്തമായ സ്നേഹത്താൽ നയിക്കപ്പെടുകയും, മനുഷ്യരോട് കരുണയും സ്നേഹവും നിറഞ്ഞതായിരിക്കട്ടെ. അവൾ കരുണയോടെ സേവിക്കട്ടെ, ജ്ഞാനത്തോടെ രോഗശാന്തി നൽകട്ടെ, ജീവിതത്തിലെ ഓരോ ചുവടുകളിലും നിലനിൽക്കുന്ന വിജയം, സന്തോഷം, നിറവുകൾ എന്നിവ അവളുടെ ജീവിതത്തെയും വരും തലമുറയെയും അനുഗ്രഹിക്കട്ടെ.”
വർഷങ്ങളായി ബിസിപി കൗൺസിലിലെ സാമൂഹ്യ ക്ഷേമ വകുപ്പിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന പാലാ മേവട സ്വദേശിയായ തോട്ടുവായിൽ അലക്സിന്റെയും എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും മക്കളാണ് അലീറ്റാ.
click on malayalam character to switch languages