1 GBP = 126.51

മിഡിൽസ്ബറോയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു

മിഡിൽസ്ബറോയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു

മിഡിൽസ്ബറോയിൽ സെബാസ്റ്റ്യൻ ദേവസ്യയുടെയും , ലിസിയുടെയും പുത്രൻ ആൽവിൻ സെബാസ്റ്റ്യൻ (24) വാഹനാപകടത്തിൽ മരണപ്പെട്ടു . യോര്‍ക്കിലെ റിപ്പോണ്‍ എന്ന സ്ഥലത്ത് ഉണ്ടായ അപകടത്തിലാണ് ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്.

വൈക്കം സ്വദേശികളാണ് മാതാപിതാക്കളായ സെബാസ്റ്റ്യന്‍ ദേവസ്യയും ഭാര്യ ലിസി ജോസഫും. അലിന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നോര്‍ത്ത് യോര്‍ക്ഷറില്‍ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെആല്‍വിന്‍ സഞ്ചരിച്ച കാര്‍ ലോറിയുമായികൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ നിമിഷ നേരത്തില്‍ എത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വാഹനങ്ങളും ഒരേ ദിശയില്‍ ആയിരുന്നു സഞ്ചരിച്ചത് എന്നാണ് അറിയാനാകുന്നത്. വലിയ സ്‌കാനിയ ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്.

ആൽവിൻ സെബാസ്റ്റിൻറെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more