യുക്മ യോർക്ഷയർ ആൻഡ് ഹംബർ ക്രിക്കറ്റ് ടൂർണമെന്റിന് പരിസമാപ്തി; എസ് കെ സി എ കിംഗ്സ് XI ഷെഫീൽഡ് ചാമ്പ്യന്മാർ, എസ് എം എ ക്രിക്കറ്റ് ക്ലബ് സ്കന്തോർപ്പ് റണ്ണർ അപ്പ്
Aug 05, 2025
യുക്മ യോർക് ഷെയർ ആൻ്റ് ഹംബർ റീജിയനിൽ ഇദം പ്രഥമമായി ശനിയാഴ്ച ആഗസ്റ്റ് 2, ന് നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റ ഗ്രിംസ് ബിയിലെ കിൽബി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു. ഗ്രീംസ് ബി കേരളൈറ്റ്സ് അസ്സോസിയേഷൻ ആതിഥേയത്വം വഹിച്ച ഈ മത്സരത്തിൽ എസ് കെ സി എ കിംഗ്സ് ഷെഫീൽഡ് കപ്പിൽ മുത്തമിട്ടു. വാശിയേറിയ മത്സരത്തിൽ എസ് എം എ ക്രിക്കറ്റ് ക്ലബ് സ്കന്തോർപ്പ് രണ്ടാം സ്ഥാനത്തെത്തി.
12 ടീമുകൾ മാറ്റുരച്ച ഈ ടൂർണമെൻ്റ് യുക്മ നാഷ്ണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീ വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് തുടങ്ങിയ മത്സരത്തിൽ നാല് ഗ്രൂപ്പുകളായി പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു. മത്സരങ്ങളിൽ ഹൾ, ഷെഫീൽഡ്, ചെസ്റ്റർഫീൽഡ്, യോർക്ക്, റോതർഹാം വേക്ഫീൽഡ്, ബസറ്റ് ലോ, സ്കൻതോർപ്പ്, ബ്രാട് ഫോർട്, ഗ്രിംസ് ബി, ബാർൺസലി, ലീഡ്സ് എന്നിവർ മാറ്റുരച്ചു.
ബെസ്റ്റ് ബാറ്റ്സ്മാൻ കിരൺ ഐ ടി,എസ്‌കെസിഎ കിങ്‌സ് XI, ബെസ്റ്റ് ബൗളർ മനോജ്, ബ്ലൈസിംഗ് ബുൾസ്, മോസ്റ്റ് വാല്യുബിൾ പ്ലെയർ ആയി കെവിൻ വർഗ്ഗീസ്, എസ് എം എ, കൂടാതെ എല്ലാ മത്സരങ്ങളുടെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ഭാരവാഹികൾ നൽകി.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള പ്രൈസ് മണിയും ട്രോഫികളും നൽകുന്നതിനായി യുക്‌മ നാഷ്ണൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ സന്നിഹിതനായിരുന്നു. റീജിയണൽ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് അധ്യക്ഷത വഹിച്ച സമാപന പരിപാടിയിൽ സെക്രട്ടറി അജു തോമസ് സ്വാഗതവും സ്പോർട്ട്സ് കോഡിനേറ്റർ സുജീഷ് പിള്ള നന്ദിയും രേഖപ്പെടുത്തി. ട്രഷറർ ശീതൾ മാർക്ക്, ജോ.സെക്രട്ടറിമാരായ ബിജിമോൾ രാജു, വിമൽ ജോയ്, ജോ.ട്രഷറർ അരുൺ ഡൊമിനിക്, കമ്മിറ്റി അംഗങ്ങളായ ആതിര മഞ്ചു, ഹരി കൃഷ്‌ണൻ, അലീന അലക്സ്, ജേക്കബ് കളപ്പുരയ്ക്കൽ, എൽദോ അബ്രഹാം തുടങ്ങിയവരും സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
സെനിത് സോളിസിറ്റേഴ്സ്, സണ്ണി പ്രോപ്പർട്ടീസ്, ഹോളിസ്റ്റിക് കെയർ എന്നിവരാണ് സ്പോൺസേഴ്സ്.
മത്സരങ്ങൾ ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുo ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഒരു വൻ വിജയമാക്കി തീർത്ത റീജിയണിലെ എല്ലാ കായിക പ്രേമികളോടും ടീമുകളോടും, കമ്മിറ്റി അംഗങ്ങൾ നന്ദി പറഞ്ഞു.
click on malayalam character to switch languages