1 GBP = 128.86
breaking news

അണ്ടർ പതിമൂന്ന് ക്രിക്കറ്റ്, ഫുട്‌ബോൾ ലീഗ് ചാംപ്യൻഷിപ്പുകളിൽ മലയാളിത്തിളക്കം; ആശിഷ് മാത്യുവിനിത് നേട്ടങ്ങളുടെ വർഷം

അണ്ടർ പതിമൂന്ന് ക്രിക്കറ്റ്, ഫുട്‌ബോൾ ലീഗ് ചാംപ്യൻഷിപ്പുകളിൽ മലയാളിത്തിളക്കം; ആശിഷ് മാത്യുവിനിത് നേട്ടങ്ങളുടെ വർഷം

കോവൻട്രി: അണ്ടർ പതിമൂന്ന് ക്രിക്കറ്റ്, ഫുട്‌ബോൾ ലീഗ് ചാംപ്യൻഷിപ്പുകളിൽ മലയാളിത്തിളക്കം. കൊവെൻട്രിയിലെ ആശിഷ് മാത്യുവെന്ന മലയാളി ബാലന് 2025 നേട്ടങ്ങളുടെ വർഷം.

Ashish with former spurs and England footballer Ledley king

ഈ വർഷം ഫുട്ബോളിലും ക്രിക്കറ്റിലും അണ്ടർ പതിമൂന്ന് ( U13) ലീഗ് ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന ഒരു നേട്ടമാണ്. ഫുട്ബോളിൽ കോവൻട്രി കോപ്സ്വുഡ് ടൈറ്റൻസ് ടീം ടിയർ 1 ലീഗ് ജയിക്കുകയും, ക്രിക്കറ്റിൽ കോവൻട്രി ആൻഡ് നോർത്ത് വാർവിക്‌ഷയർ ടീം ബർമിംഗ്ഹം പ്രീമിയർ ലീഗ് കിരീടം നേടുകയും ചെയ്തത് ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നെത്തിയ ആശിഷ് എന്ന മലയാളികളുടെ അഭിമാനതാരത്തിൻ്റെ
മികവുറ്റ പ്രകടനത്തിലൂടെ ടീം നേടിയ അതുല്യമായ വിജയങ്ങളാണ്.

ആശിഷിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും വളരെയധികം അഭിമാനവും സന്തോഷവും നല്കുന്ന ഒന്നാണ്. ആശിഷിൻ്റെ ജീവിതയാത്രയിൽ
ധാരാളം വിജയങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും. ആശിഷിൻ്റെ സഹോദരനായ ആൽവിൻ മാത്യു , അണ്ടർ പതിനെട്ട് (U18 ) ഫുട്ബോൾ ലീഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടീമിന് കപ്പ് നേടാൻ സാധിക്കുകയും ചെയ്തത് മറ്റൊരു നേട്ടം കൂടിയാണ്.

അവരുടെ ഏക സഹോദരി ആഷ്ലിൻ മാത്യു , ഭരതനാട്യത്തിൽ ഡിപ്ലോമ എടുത്തിട്ടുണ്ട്. കോവൻട്രിയിൽ താമസിക്കുന്ന മാത്യു ഡാനിയേലിൻ്റെയും (സുനിൽ ) ലിജോ ജോസിൻ്റെയും മക്കളാണ് മിടുക്കരായ ഈ കുട്ടികൾ.

ആശിഷിനും ആൽവിനും യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ അഭിനന്ദനങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more