1 GBP = 126.51

റോണവ് പോളിന് വെള്ളിയാഴ്ച നോർത്താംപ്ടണിൽ അന്ത്യ വിശ്രമമൊരുങ്ങും

റോണവ് പോളിന് വെള്ളിയാഴ്ച നോർത്താംപ്ടണിൽ അന്ത്യ വിശ്രമമൊരുങ്ങും

നോർത്താംപ്ടണിൽ മരണമടഞ്ഞ മലയാളി ബാലൻ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച അന്ത്യവിശ്രമമൊരുങ്ങും. അന്നേ ദിവസം രാവിലെ 8:30 മുതൽ 10. 30 വരെ സെന്റ് പാട്രിക്സ് ആർസി ചർച്ചിൽ ആണ് പൊതുദർശനം നടക്കുന്നത്. തുടർന്ന് 11 മണിക്ക് കിംഗ്‌സ്‌തോർപ്പ് സെമിത്തേരിയിൽ മൃത സംസ്കാരം നടക്കും.
ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകനാണ് റോണവ് പോൾ.

റോണവ് പോളിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, റീജിയണൽ ഭാരവാഹികളായ ജോർജ്ജ് തോമസ്, അഡ്വ. ജോബി പുതുക്കുളങ്ങര, ലൂയിസ് മേനാച്ചേരി, പോൾ ജോസഫ്, നോർത്താംപ്ടൺ മലയാളി അസോസിയേഷൻ ഭാരവാഹികളായ സുരേഷ് കുമാർ, സാം വർഗ്ഗീസ്, സുരേഷ് ശങ്കരൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

പൊതുദർശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.

സെന്റ് പാട്രിക്സ് ആർസി ചർച്ച്, ഡസ്റ്റൺ 28 പെവെറിൽ റോഡ്, നോർത്താംപ്ടൺ NN5 6JW

കിംഗ്‌സ്‌തോർപ്പ് സെമിത്തേരി,
ഹാർബറോ റോഡ് നോർത്ത് ബൗട്ടൺ, നോർത്താംപ്ടൺ, നോർത്താംപ്ടൺഷയർ, NN2 8LU

റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോർത്താംപ്ടൺ, NN2 8UE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more